തെങ്കര:ഹത്രസിലെ പെണ്‍കുട്ടി നീതി ആവശ്യപ്പെട്ട് യൂത്ത് കോണ്‍ ഗ്രസ് തെങ്കര മണ്ഡലം കമ്മിറ്റി പ്രതിഷേധാഗ്നിയും ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെകോലം കത്തിക്കലും സംഘ ടിപ്പിച്ചു.മോദി യോഗി ഭരണകൂടം നീതിയെ കൊല്ലുന്നുവെന്നാരോ പിച്ച് കൂടിയായിരുന്നു പ്രതിഷേധം.യൂത്ത് കോണ്‍ഗ്രസ്സ് നിയോജ കമണ്ഡലം യൂത്ത് കോണ്‍ഗ്രസ്സ് പ്രസിഡണ്ട് ഗിരീഷ് ഗുപ്ത ഉദ്ഘാടനം ചെയ്തു.തെങ്കര മണ്ഡലം പ്രസിഡണ്ട് ഹാരിസ് തത്തേങ്ങലം അദ്ധ്യ ക്ഷനായി.ബ്ലോക്ക് കോണ്‍ഗ്രസ്സ് സെക്രട്ടറി കുരിക്കള്‍ സെയ്ത്, നൗഷാ ദ് ചേലംഞ്ചേരി,വട്ടോടി വേണുഗോപാല്‍,ആര്.ശ്യാം പ്രസാദ്,ജസീല്‍ കോല്‍പ്പാടം,രഞ്ജു.ഇ,സുരേഷ്,പ്രഭാകരന്,ഷംസുദ്ദീന് തുടങ്ങിയ വര് പങ്കെടുത്തു.