മണ്ണാര്‍ക്കാട്:സംസ്ഥാന വനംവകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടന്ന് വന്ന വന്യജീവി വാരാഘോഷ പരിപാടികളുടെ സമാപനത്തോടനു ബന്ധിച്ച് സൈലന്റ് വാലി വനം ഡിവിഷനും മണ്ണാര്‍ക്കാട് സൈ ക്കിള്‍ ക്ലബ്ബും സംയുക്തമായി സന്ദേശ സൈക്കിള്‍ റാലി നടത്തിയ സന്ദേശ റാലി ശ്രദ്ധേയമായി. മണ്ണാര്‍ക്കാട് എംഇഎസ് കോളേജ് പരിസരത്ത് നിന്നും മുക്കാലി വനംവകുപ്പ് ഓഫീസിലേക്കായിരുന്നു റാലി.

സൈലന്റ് വാലി വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ കുറാ ശ്രീനിവാസ് ഐഎഫ്എസ് ഫ്‌ളാഗ് ഓഫ് ചെയ്തു.ഭവാനി റേഞ്ച് അസിസ്റ്റന്റ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ എ ആശാലത,ഡെപ്യുട്ടി റേഞ്ച് ഫോറ സ്റ്റ് ഓഫീസര്‍ മുഹമ്മദ് ഹാഷിം,മണ്ണാര്‍ക്കാട് സൈക്കിള്‍ ക്ലബ്ബ് അംഗ ങ്ങളായ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി ഫിറോസ് എം ഷെഫീഖ്, അബ്ദു ഒമല്‍,കെ.മുനീര്‍ എന്നിവര്‍ സംസാരിച്ചു.സൈലന്റ് വാലി നാഷണല്‍ പാര്‍ക്ക് അസിസ്റ്റന്റ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ അജയ ഘോഷ് സ്വാഗതം പറഞ്ഞു.കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് 15 പേരടങ്ങുന്ന സംഘമാണ് റാലിയില്‍ പങ്കെടുത്തത്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!