അലനല്ലൂര്‍: സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ വ്യാഴാഴ്ച്ച നടന്ന ആന്റിജന്‍ ടെസ്റ്റില്‍ രണ്ട് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കല ങ്ങോട്ടിരി, യത്തീംഖാന വാര്‍ഡുകളിലെ ആളുകളാണ്. സെന്റിനല്‍ സര്‍വ്വേയുടെ ഭാഗമായി 41 പേരില്‍ നടത്തിയ ടെസ്റ്റിലാണ് രണ്ടുപേര്‍ ക്കും പോസിറ്റീവായത്. ഇരുവരുടെയും ഉറവിടം വ്യക്തമല്ല. 39 പേരു ടെ പരിശോധന ഫലം നെഗറ്റീവാണ്. രോഗികളുമായി നേരിട്ട് ഇടപഴ കിയ 113 പേരെ ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റിനും ഇന്ന് വിധേയമാക്കി.
അതേസമയം ടൗണിലെ ഫെഡറല്‍ ബാങ്കിലെ ജീവനക്കാരന് കോ വിഡ് 19 സ്ഥിരീകരിച്ചതോടെ ബാങ്ക് ഏഴ് ദിവസത്തേക്ക് അടച്ചു. ബാങ്കിലെ ക്യാഷറായ പാലക്കാട് സ്വദേശിക്ക് വ്യാഴാഴ്ച്ചയാണ് രോ ഗം സ്ഥിരീകരിച്ചത്. ഇയാള്‍ ബുധനാഴ്ച്ച വരെ ബാങ്കിലെത്തിയി രുന്നു. ബാങ്കിലെ മുഴുന്‍ ജീവനക്കാരും നിരീക്ഷണത്തില്‍ പോയി.
തച്ചമ്പാറയില്‍ ഇന്ന് നടന്ന ആന്റിജന്‍ പരിശോധനയില്‍ 14 പേരുടെ ഫലം പോസിറ്റീവ് ആയി.ഇതില്‍ 10 പേര്‍ ഒരു കുടുംബത്തിലെ അംഗങ്ങളാണ്.പാലക്കയം അധികാരപ്പടിയിലുളളവരാണ് ഇവര്‍. രണ്ട് പൊന്നങ്കോട്,രണ്ട് മുതുകുറുശ്ശി സ്വദേശികളുടെ പരിശോധന ഫലവുമാണ് പോസിറ്റീവായത്.രോഗം സ്ഥിരീകരിച്ചവരുടെ സമ്പര്‍ക്ക് ഉറവിടം വ്യക്തമല്ലെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.