മണ്ണാര്‍ക്കാട് :നഗരത്തില്‍ നിര്‍മാണത്തിലിരിക്കുന്ന സ്വകാര്യ കെട്ടി ടത്തിലെ കിണറില്‍ അകപ്പെട്ട ആളെ ഫയര്‍ഫോഴ്‌സ് രക്ഷപ്പെടു ത്തി.മേലേ അരിയൂര്‍ സ്വദേശി പാണക്കാടന്‍ വീട്ടില്‍ ഹംസ (60) യാണ് കുടുബില്‍ഡിങ്ങിനകത്തെ കിണറില്‍ വീണത്. ഇന്നലെയാ ണ് ഇയാള്‍ കിണറില്‍ അകപ്പെട്ടത്.ഒരു രാത്രി മുഴുവന്‍ കിണറിന കത്ത് കഴിച്ച് കൂട്ടുകയായിരുന്നു.ഇന്ന് രാവിലെ കിണറില്‍ നിന്നും ശബ്ദം കേട്ടവര്‍ പോലീസ് സ്‌റ്റേഷനിലേക്ക് വിവരം അറിയിക്കുക യായിരുന്നു.പോലീസ് സ്‌റ്റേഷനില്‍ നിന്നും വിവരം കൈമാറിയ തിന്റെ അടിസ്ഥാനത്തില്‍ ഫയര്‍ഫോഴ്‌സെത്തി ഇയാളെ രക്ഷപ്പെ ടുത്തുകയായിരുന്നു.കാര്യമായ പരിക്കുകളില്ല.അവശനായ ഇയാളെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഫയര്‍ ആന്‍ഡ് റെസ്‌ക്യു സ്റ്റേഷന്‍ ഓഫീസര്‍ പിടി ഉമ്മര്‍,അസി സ്റ്റേഷന്‍ ഓഫീസര്‍ പി നാസ ര്‍,ഫയര്‍ ആന്‍ഡ് റെസ്‌ക്യു ഓഫീസര്‍മാരായ പി കൃഷ്ണദാസ് ,കെ രമേശ്,സി സന്ദീപ്,സജു,ധനേഷ്‌കുമാര്‍,ശ്രീജേഷ് കുമാര്‍, ഡ്രൈവ ര്‍മാരായ ടി ഉല്ലാസ്,കെ.എം.കെഎം നസീര്‍,ഹോം ഗാര്‍ഡ് എന്‍ അനില്‍കുമാര്‍ എന്നിവരടങ്ങുന്ന സംഘമാണ് രക്ഷാപ്രവര്‍ ത്തനം നടത്തിയത്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!