കല്ലടിക്കോട്:കരിമ്പ പഞ്ചായത്ത് കരനെല്‍കൃഷി കൊയ്ത്തു ത്സവം കെവി വിജയദാസ് എംഎല്‍എ ഉദ്ഘാടനം ചെയ്തു.കരിമ്പ കൃഷിഭവന്റെ സഹകരണത്തോടെ തുടക്കമിട്ട മരുതംകാട് നാലര ഏക്കര്‍ സ്ഥലത്തെ കരനെല്‍കൃഷിയിടത്തിലാണ് കൊയ്ത്തിന് തുടക്കമിട്ടത്.കല്ലടിക്കോട് വിജെ ജോസിന്റെ റബ്ബര്‍ തോട്ടത്തില്‍ ഇടവിളയായാണ് കൃഷിയിറക്കിയത്.പഞ്ചായത്ത് പ്രസിഡന്റ് സികെ ജയശ്രീ,വൈസ് പ്രസിഡന്റ് തങ്കച്ചന്‍ മാത്യൂസ്,കൃഷി ഓഫീസര്‍ പി സാജിദലി,ഇകെ ജയലക്ഷ്മി,കെപി മണികണ്ഠന്‍, കെ. സുമലത,എന്‍.കെ.നാരായണന്‍കുട്ടി,മഹേഷ്,ഹേമ,ദിവ്യ എന്നിവര്‍ പങ്കെടുത്തു.