മണ്ണാര്‍ക്കാട്:പ്രകൃതിക്ഷോഭ ദുരിതാശ്വാസ പദ്ധതികളുടെ ഭാഗ മായി റീബില്‍ഡ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തി പുനരധിവ സിപ്പിക്കുന്ന മണ്ണാര്‍ക്കാട് താലൂക്കിലെ വിവിധ പട്ടികവര്‍ഗ കോള നികള്‍ ഒറ്റപ്പാലം സബ് കലക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്റെ നേതൃത്വ ത്തിലുള്ള റെവന്യു സംഘം സന്ദര്‍ശിച്ചു.കോട്ടോപ്പാടം പഞ്ചായ ത്തിലെ അമ്പലപ്പാറ,കരിമ്പയിലെ വാക്കോട്,കാഞ്ഞിരപ്പുഴയിലെ വെള്ളത്തോട്,തെങ്കരയിലെ പാലവളവ് എന്നിവടങ്ങളിലാണ് സംഘം സന്ദര്‍ശിച്ചത്.
അലനല്ലൂര്‍ പഞ്ചായത്തിലെ ഉപ്പുകുളം കോളനിയിലെ 19 കുടുംബ ങ്ങളുടെ വീടുപണി പുരോഗമിക്കുന്നുണ്ട്.കോട്ടോപ്പാടം പഞ്ചായ ത്തിലെ അമ്പലപ്പാറ കോളനിയിലെ 36 കുടുംബങ്ങള്‍ക്കുള്ള ഭൂമി യുടെ രജിസ്‌ട്രേഷന്‍ നടപടികള്‍ ഈ ആഴ്ച പൂര്‍ത്തിയാകും.കരിമ്പ പഞ്ചായത്തിലെ വാക്കോട് കോളനിയില്‍ മുമ്പ് വിട്ട് പോയിരുന്ന രണ്ട് കുടുംബങ്ങളെ കൂടി പദ്ധതിയില്‍ ഉള്‍പ്പെടുത്തിനുള്ള നടപടികളായി.
കാഞ്ഞിരപ്പുഴയിലെ വെള്ളത്തോട് തെങ്കര പഞ്ചായത്തിലെ പാല വളവ് കോളനികളിലെ കുടുംബങ്ങള്‍ കണ്ടെത്തിയ സ്ഥലം നേരില്‍ കാണുകയും ചെയ്തു.രജിസ്‌ട്രേഷന്‍ രണ്ടാഴ്ചക്കകം പൂര്‍ത്തിയാക്കുക യും എല്ലാ പുനരധിവാസ പ്രവര്‍ത്തനങ്ങളും വേഗത്തില്‍ പൂര്‍ത്തി കരിക്കുമെന്നും റവന്യു സംഘം പറഞ്ഞു.തഹസില്‍ദാര്‍ ആര്‍ ബാബുരാജ്,വില്ലേജ് ഓഫിസര്‍മാര്‍ എന്നിവരും സംഘത്തിലുണ്ടായി രുന്നു.