മണ്ണാര്‍ക്കാട്: എല്ലാവരും എപ്പോഴും എല്ലായിടത്തും മാനസികാ രോഗ്യം കൈവരിക്കുകയെന്ന സന്ദേശവുമായി ഒക്ടോബര്‍ 10 ലോക മാനസികാരോഗ്യ ദിനത്തോടനുബന്ധിച്ച് നജാത്ത് ആര്‍ട്സ് ആന്റ് സയന്‍സ് കോളേജ് സൈക്കോളജി ഡിപ്പാര്‍ട്ട്മെന്റ് സംഘടി പ്പിക്കുന്ന സപ്തദിന മത്സര പരിപാടികള്‍ ആരംഭിച്ചു. നാലാം തീയതി തുടങ്ങിയ മത്സരങ്ങള്‍ 10 വരെ നീണ്ടുനില്‍ക്കും.പ്രസംഗം, ഫോട്ടോ ഗ്രഫി, പെയിന്റിങ്, ഡ്രോയിങ്, ക്യാപ്ഷന്‍ റൈറ്റിങ്, കവിത രചന, ബുക് ക്രാഫ്റ്റ്, ബോട്ടില്‍ ആര്‍ട്സ്, ഷോര്‍ട്ട് ഫിലിം നിര്‍മാണം തുടങ്ങി യ മത്സരങ്ങളാണ് നടക്കുക.വീടുകളിലിരുന്ന് നൂറുകണക്കിന് മത്സരാര്‍ത്ഥികള്‍ ഡിപ്പാര്‍ട്ട്മെന്റ് സംഘടിപ്പിക്കുന്ന ക്യാംപയിന്റെ ഭാഗമാകുമെന്ന് എച്ച്.ഒ.ഡി സുനിത അറിയിച്ചു.ലോക്ക് ഡൗണ്‍ കാലം തൊട്ട് പത്തിലധികം വെബിനാറുകള്‍ ഉള്‍പ്പെടെ ഓണ്‍ലൈ ന് മേഖലയില്‍ വ്യത്യസ്തങ്ങളായ പരിപാടികള്‍ സംഘടിപ്പിച്ച് ശ്രദ്ധ യാകര്ഷിക്കുകയാണ് നജാത്ത് കോളേജ് സൈക്കോളജി ഡിപ്പാര് ട്ട്മെന്റ്.