മണ്ണാര്‍ക്കാട്:പ്രസവത്തിനായി മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയി ല്‍ അഡ്മിറ്റ് ആകുന്നവര്‍ കോവിഡ് 19 വ്യാപിക്കുന്ന സാഹചര്യം കണക്കിലെടുത്ത് നിര്‍ബന്ധമായും കോവിഡ് ടെസ്റ്റ് നടത്തേണ്ട താണെന്ന് താലൂക്ക് ആശുപത്രി സൂപ്രണ്ട് അറിയിച്ചു.ടെസ്റ്റിന് ശേഷ മുള്ള ദിവസങ്ങളില്‍ മറ്റുള്ളവരുമായി യാതൊരു വിധ സമ്പര്‍ക്കവും ഉണ്ടാകാതെ ശ്രദ്ധിക്കണം.ടെസ്റ്റ് നടത്താതെ വരുന്നവരേയും പരി ശോധന ഫലം ലഭിച്ചിട്ടില്ലാത്തവരേയും കൊറോണ ഐസൊലേഷ ന്‍ വാര്‍ഡിലും അതിനോടനുബന്ധിച്ചുള്ള പ്രസവ വാര്‍ഡിലുമാ യി രിക്കും അഡ്മിറ്റ് ചെയ്യുക.ഇവരെ യാതൊരു കാരണവശാലും കൊ റോണ നെഗറ്റീവ് (ട്രൂനാറ്റ്/ആര്‍ടിപിസിആര്‍)ആയവരെ ചികി ത്സി ക്കുന്ന വാര്‍ഡില്‍ പ്രവേശിപ്പിക്കില്ല.ചികിത്സിക്കുന്ന ഡോക്ടറെ സമീപിച്ച് കൃത്യമായ സമയത്ത് കൊറോണ ടെസ്റ്റ് നടത്തണമെന്നും സൂപ്രണ്ട് അറിയിച്ചു.