അഗളി:ഷോളയൂര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമായി.ആരോഗ്യ മേഖലയില്‍ സമഗ്ര പുരോഗതി ലക്ഷ്യമിട്ട് സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന ആര്‍ദ്രം മിഷന്‍ പദ്ധതിയുടെ രണ്ടാം ഘട്ടത്തിലുള്‍പ്പെടുത്തിയാണ് ആശുപത്രിയെ കുടുംബാരോ ഗ്യ കേന്ദ്രമാക്കി ഉയര്‍ത്തിയത്.മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു.ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ ടീച്ചര്‍ അധ്യക്ഷയായി.ഷോളയൂര്‍ ആരോഗ്യ കേന്ദ്രത്തില്‍ നടന്ന ചടങ്ങില്‍ ശിലാഫലകം അനാച്ഛാദനം എന്‍ ഷംസുദ്ദീന്‍ എം എല്‍എ നിര്‍വ്വഹിച്ചു.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രത്തിനാ രാമ മൂര്‍ത്തി.വൈസ് പ്രസിഡന്റ് ഡി.രവി,മെമ്പര്‍മാരായ സനോജ്, മാര്‍ട്ടിന്‍,അനീഷ് ജില്ലാ പഞ്ചായത്ത് മെമ്പര്‍ സി രാധാകൃഷ്ണന്‍, ഡോ. ജൂഡ് ജെ തോംസണ്‍,ഡോ.അരുണ്‍ അല്‍ഫോണ്‍സ് എ്ന്നിവര്‍ സംബന്ധിച്ചു.