പാലക്കാട്:ജില്ലയില്‍ 11 ആരോഗ്യ ബ്ലോക്കുകളില്‍ ഡൊമിസിലറി കെയര്‍ സെന്ററുകള്‍ സജ്ജമായതായി നോഡല്‍ ഓഫീസര്‍ ഡോ. മേരി ജ്യോതി അറിയിച്ചു. വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയാവുന്ന കോവിഡ് രോഗബാധിതര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ വീട്ടിലി ല്ലെങ്കില്‍ ഡൊമിസിലറി കെയര്‍ സെന്ററുകളില്‍ നിരീക്ഷണത്തി ല്‍ കഴിയാം. ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനം മുഖേന നോഡല്‍ ഓഫീസറെയും, ക്ലീനിംഗ് സ്റ്റാഫിനെയും സെന്ററുകളില്‍ നിയമിച്ചിട്ടുണ്ട്. ബന്ധപ്പെട്ട മെഡിക്കല്‍ ഓഫീസര്‍ ദിവസേന ഫോ ണ്‍ മുഖേന രോഗികളുടെ ആരോഗ്യ വിവരങ്ങള്‍ ശേഖരിക്കും. അടു ത്തുള്ള കോവിഡ് കെയര്‍ സെന്ററില്‍ നിന്നുള്ള സേവനവും ആവ ശ്യാനുസരണം ലഭ്യമാക്കും. രോഗികളെ ആശുപത്രിയില്‍ പ്രവേശി പ്പിക്കേണ്ടി വന്നാല്‍ ആംബുലന്‍സ് സൗകര്യം ഉള്‍പ്പെടെയുള്ളവ ലഭ്യമാക്കും.
ജില്ലയില്‍ ആകെ 13 ആരോഗ്യ ബ്ലോക്കുകളിലാണ് ഇത്തരത്തില്‍ സെന്ററുകള്‍ സജ്ജമാക്കാന്‍ തീരുമാനിച്ചിട്ടുള്ളത്. കൊടുവായൂ രിലെ പല്ലശ്ശന ചിന്മയ വിദ്യാലയം- 100, കുഴല്‍മന്ദത്ത് സാന്‍ജോ കോളേജ് ഓഫ് ഫാര്‍മസി-75, കടമ്പഴിപ്പുറത്ത് ശ്രീകൃഷ്ണപുരം എന്‍ജിനീയറിങ് കോളേജ്-100, പഴമ്പാലക്കോട് ആലത്തൂര്‍ ക്രസന്റ് നഴ്സിങ് സ്‌കൂള്‍-70 , കൊപ്പം ജി.വി.എച്ച്.എസ.്എസ്-100, ചാലിശ്ശേരി യില്‍ തൃത്താല എം ആര്‍ എസ്-100, നന്ദിയോട് കറുവപ്പാറ സെന്റ് ഫ്രാന്‍സിസ് സ്‌കൂള്‍-100, വടക്കഞ്ചേരിയില്‍ വള്ളിയോട് സെന്റ് ഫ്രാന്‍സിസ് സ്‌കൂള്‍-60, അലനല്ലൂരില്‍ എടത്തനാട്ടുകര എച്ച് എസ് എസ്-60, കോങ്ങാട് സെന്റ് മേരീസ് ബെത്തനി സ്‌കൂള്‍-100, അമ്പല പ്പാറയിലെ കടമ്പൂര്‍ എച്ച് എസ് എസ്-100 എന്നിങ്ങനെ 11 സെന്റ റുകളിലായി 965 കിടക്കകള്‍ സജ്ജമായിട്ടുണ്ട്. ഇതുകൂടാതെ ചളവറ എച്ച് എസ് എസില്‍ 100 ബെഡ്ഡുകളും, കോങ്ങാട് മണ്ണൂര്‍ മൗണ്ട് സീനയില്‍-100 ബെഡ്ഡുകളും സജ്ജമാക്കും. നിലവില്‍ കൊപ്പത്ത് ആരംഭിച്ച സെന്ററില്‍ രോഗികളെ പ്രവേശിപ്പിച്ചു തുടങ്ങിയതായും അധികൃതര്‍ അറിയിച്ചു.