അലനല്ലൂർ: തദ്ദേശസ്വയഭരണ വകുപ്പും ഹരിത മിഷനും ശുചിത്വ മിഷനും ഗ്രാമപഞ്ചായത്തുകളുടെ ശുചീകരണ പദ്ധതികൾ വിലയി രുത്തി ആവിഷ്കരിച്ച ശുചിത്വ പദവിയിലേക്ക് അലനല്ലൂർ പഞ്ചായ ത്തും. ഹരിതകർമസേന രൂപീകരിച്ച് വീടുകളിൽ നിന്നും പ്ലാസ്റ്റിക് അടക്കമുള്ള എല്ലാ മാലിന്യങ്ങളും ശേഖരിക്കുന്ന ‘ഗ്രാമപ്രഭ’ അടക്ക മുള്ള പദ്ധതികൾ നടപ്പിലാക്കിയിരുന്നു. ഇത്തരം പദ്ധതികളാണ് ശുചിത്വ പദവിയിലേക്കെത്തിച്ചത്. ശുചിത്വമിഷൻ തയ്യാറാക്കിയ ചോദ്യാവലിയിൽ 60 ശതമാനം മാർക്ക് നേടുന്ന പഞ്ചായത്തുകളാണ് ശുചിത്വ പദ്ധവിയിലെത്തുന്നത്. അലനല്ലൂർ ഗ്രാമപഞ്ചായത്തിൻ്റെ ശുചീകരണപ്രവർത്തനങ്ങൾക്ക് 77 മാർക്കാണ് ലഭിച്ചത്. ഗ്രാമപഞ്ചാ യത്ത് ഹാളിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഇ.കെ രജി ശുചിത്വ പദ്ധതി പ്രഖ്യാപിച്ചു. വൈസ് പ്രസിഡൻ്റ് ടി.അഫ്സറ അധ്യക്ഷത വഹിച്ചു. ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ റഷീദ് ആലായൻ പദ്ധതി വിശദ്ധീകരിച്ചു. ഗ്രാമപഞ്ചായത്തംഗ ങ്ങളായ സി.മുഹമ്മദാലി, പി.മുസ്തഫ, കെ.പി യഹിയ, മോഹനൻ, മഠത്തൊടി റഹ്മത്ത്, എം.ഷൈലജ, എം.മെഹർബാൻ, എൻ.ഉമർ ഖത്താബ്, ദേവകി ടീച്ചർ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി രാധാകൃഷ്ണൻ നായർ, രേണു, റംല, സുലോചന തുടങ്ങിയവർ സംബന്ധിച്ചു.