പാലക്കാട് : സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി പാലക്കാട് നഗരത്തില്‍ ആറ്റംസ് കോളജ് വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച ഫ്ലാഷ് മൊബ് ശ്രദ്ധേയമായി. സ്ത്രീകളുടെ സുരക്ഷയും മാന്യതയും ഉയര്‍ത്തിപ്പിടിക്കുകയാണ് ലക്ഷ്യം.

22 വിദ്യാര്‍ഥികള്‍ അണിനിരന്നു. ആറ്റംസ് കോളജ് മാനേജിങ് ഡയറക്ടര്‍ അജയ് ശേഖര്‍ ഉദ്ഘാടനം ചെയ്തു. ഡയറക്ടര്‍മാരായ റെനീഷ ഷൗക്കത്ത്, സുമിത അജയ് എന്നിവര്‍ സംസാരിച്ചു.
