മണ്ണാര്‍ക്കാട്:മണ്ണാര്‍ക്കാട് നിയോജക മണ്ഡലത്തിലെ സമഗ്ര വിദ്യാഭ്യാസ പുരോഗതി ലക്ഷ്യമിട്ട് എന്‍.ഷംസുദ്ദീന് എം.എല്‍.എ നടപ്പിലാക്കി വരുന്ന ഫ്ലെയിം വിദ്യാഭ്യാസ ശാക്തീകരണ പദ്ധതിയുടെ ഭാഗമായി നാഷണല്‍ മീന്‍സ് കം മെറിറ്റ് സ്കോളര്‍ഷിപ്പ് പരീക്ഷയെഴുതുന്ന വിദ്യാര്‍ഥികള്‍ക്കായി 11ന് രാവിലെ 9.45 മുതല്‍ 2 മണി വരെ മണ്ണാര്‍ക്കാട് എം.ഇ.എസ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ വെച്ച് മാതൃകാ പരീക്ഷ നടത്തും.21 ന് നടക്കുന്ന പരീക്ഷയെ ശുഭാപ്തി വിശ്വാസത്തോടെ അഭിമുഖീകരിക്കുന്ന തിനും മുന്‍വര്‍ഷങ്ങളില്‍ മണ്ഡലത്തിലെ കുട്ടികള്‍ കൈവരിച്ച മികച്ച വിജയം ആവര്‍ത്തിക്കുന്നതിനും ഏറെ സഹായകമാകുന്ന മാതൃകാ പരീക്ഷയില്‍ അഞ്ഞൂ റോളം കുട്ടികള്‍ പങ്കെടുക്കും.എന്‍സ്കൂള്‍ ലേണിങ് ആപ്പിന്റെ സഹകരണത്തോടെ ഫ്ലെയിം നടത്തിവരുന്ന സമഗ്ര പരിശീലനത്തിന്റെ തുടര്‍ച്ചയായാണ് മാതൃകാ പരീക്ഷ.വിശദ വിവരങ്ങള്‍ക്കും രജിസ്ട്രേഷനും ബന്ധപ്പെടുക.ഫോണ്‍:7936743494
