ചാലിശ്ശേരി:പ്രകൃതി കശ്മീരിന് നല്കിയ മനോഹാരിത മുഴുവന്‍ ഉള്‍ക്കൊണ്ടാണ് ദേശീയ സരസ് മേളയില്‍ കശ്മീരിലെ സ്റ്റാളുകളിലെ വിപണനം.കശ്മീര്‍ സില്‍ക്ക്സ് സാരികളുടെ ശേഖരം സ്ത്രീകളുടെ മനം കവരുന്നതാണ്. കശ്മീരിന്റെ നൂറ്റാണ്ടു കളുടെ ചരിത്രം പേറുന്ന പശ്മിന ഷാളുകളും സ്റ്റാളില്‍ സുലഭമാണ്. കൂടാതെ കശ്മീരി കരകൗശല വിദഗ്ധരുടെ കരവിരുതില്‍ വിരിഞ്ഞ ആരി എംബ്രാഡയറി വസ്ത്രങ്ങളും മേളയിലുണ്ട്.1500 രൂപ മുതലാണ് സാരികളുടെ വില.കേരളീയര്ക്കിടയി ല്‍ പുതിയ ട്രന്റായി മാറിയ ബീഹാര്‍ മധുബാനി ഡിസൈന്‍ സാരികള്‍ ചുരിദാര്‍ തുടങ്ങിയവയും മേളയിലെ താരങ്ങളാണ്. കൂടാതെ ബംഗാളി കോട്ടണ്‍, തമിഴ്നാട് പട്ട്, കേരള മ്യൂറല്‍ പെയിന്റിങ്ങ് ഇങ്ങനെ സ്ത്രീകളുടെ മനം കവരുന്ന സാരികളുടെ വന്‍ ശേഖരമായി ദേശീയ സരസ് മേളമാറി. കശ്മീര്‍ മുതല്‍ കന്യാകുമാരി വരെയുള്ള ഇന്ത്യയുടെ നാനാത്വത്തില്‍ ഏകത്വം തുളുമ്പുന്ന വിപണനമാണ് സരസ് മേള കാഴ്ചവെക്കുന്നത്.
