മണ്ണാര്‍ക്കാട്: കോവിഡ് വ്യാപനം തീവ്രമായ സാഹചര്യത്തില്‍ നിയ ന്ത്രണങ്ങള്‍ സര്‍ക്കാര്‍ കര്‍ശനമാക്കിയെങ്കിലും മണ്ണാര്‍ക്കാട് നഗര ത്തില്‍ മാനദണ്ഡങ്ങള്‍ കാറ്റില്‍പ്പറത്തി ആളുകളുടെ കൂട്ടം കൂടല്‍. അഞ്ചുപേരില്‍കൂടുതല്‍പേര്‍ കൂട്ടംകൂടിയാല്‍ നടപടിയെടുക്കുമെ ന്ന പ്രഖ്യാപനങ്ങളെ മറികടന്നാണ് വിവിധ ആവശ്യങ്ങള്‍ക്കായി നഗരത്തിലെത്തുന്നവരുടെ കൂട്ടംചേരല്‍ ആശങ്കയുണര്‍ത്തുന്നത്. പ്രധാനമായും ബാങ്കുകള്‍ കേന്ദ്രീകരിച്ചാണ് ആള്‍ക്കൂട്ടമുണ്ടാകുന്ന ത്.ബാങ്കിനുള്ളിലേക്ക് പ്രവേശിക്കുന്നത് നിയന്ത്രിക്കുന്നതോ ടെയാ ണ് ഊഴം കാത്ത് നില്‍ക്കുന്നവര്‍ ബാങ്കിന് മുന്നില്‍ ആള്‍ക്കൂട്ടമാകു ന്നത്.സാമൂഹ്യ അകലം പലപ്പോഴും പാലിക്കപ്പെടുന്നില്ല. അധികൃത രുടെ പരിശോധനകള്‍ നാമമാത്രമാകുന്നും ആളുകള്‍ കൂട്ടം കൂടുന്ന തിന് ഇടവരുത്തുന്നു.ഈ സാഹചര്യത്തില്‍ പോലീസ് ആരോഗ്യ വകുപ്പുകളുടെ അടിയന്തര ഇടപെടല്‍ അനിവാര്യമായി തീരുകയാ ണ്.