മലമ്പുഴ: ജില്ലാ പഞ്ചായത്തിന്റെ 2018-19 വര്‍ഷത്തെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി മരുതറോഡ് ഗവ. ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ കോം പൗണ്ടില്‍ നിര്‍മിച്ച ഗവ. കോമേഴ്‌സ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, ഗവ. ഇന്‍സ്റ്റി റ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിങ് കെട്ടിടങ്ങളുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ കെ. ശാന്തകുമാരി നിര്‍വ ഹിച്ചു. സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ വ്യക്തിത്വം നിലനിര്‍ത്തി കൊണ്ടുപോകുന്നതിന് വിപൂലീകരണം ആവശ്യമായതിനാലാണ് ഈ രണ്ട് സ്ഥാപനങ്ങള്‍ക്കും പ്രത്യേക കെട്ടിടങ്ങളും അനുബന്ധ വികസനങ്ങളും ഒരുക്കിയിട്ടുള്ളതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡ ന്റ് പറഞ്ഞു. മരുതറോഡ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. രാജലക്ഷ്മി അധ്യക്ഷയായി.
50 ലക്ഷം ചെലവിലാണ് ഗവ. കൊമേഴ്‌സ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് കെട്ടിടം പൂര്‍ത്തിയാക്കിയത്. സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് ഇന്‍സ്റ്റി റ്റ്യൂട്ടില്‍ പ്രായഭേദമന്യേ എസ്.എസ്.എല്‍.സി യോഗ്യതയുള്ള വര്‍ക്ക് മെറിറ്റടിസ്ഥാനത്തിലാണ് പ്രവേശനം നല്‍കുന്നത്. ചുരുങ്ങി യ ഫീസില്‍ വിദ്യാഭ്യാസം മുന്നോട്ട് കൊണ്ടുപോകാനും സാമ്പത്തി കമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കും സര്‍ക്കാര്‍, കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ എല്‍.ഡി. ടൈപ്പിസ്റ്റ്, കമ്പ്യൂട്ടര്‍ അസിസ്റ്റന്റ്, കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ്, പേഴ്‌സണല്‍ അസിസ്റ്റന്റ്, സ്റ്റെനോഗ്രാഫര്‍, റിപ്പോര്‍ട്ടര്‍ തുടങ്ങിയ തസ്തികകളിലേയ്ക്ക് അവസരമൊരുക്കുന്നു.
20 ലക്ഷം ചെലവില്‍ നിര്‍മിച്ച ഗവ. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിങില്‍ ദ്വിവത്സര കാലാവധിയുള്ള ഫാഷന്‍ ഡിസൈനി ങ് ആന്‍ഡ് ഗാര്‍മെന്റ് ടെക്‌നോളജി കോഴ്‌സില്‍ ഓരോ വര്‍ഷവും മുപ്പതോളം വിദ്യാര്‍ഥികള്‍ക്കാണ് പ്രവേശനം നല്‍കുന്നത്. എസ്. എസ്.എല്‍.സി.യാണ് യോഗ്യത. കോഴ്‌സ് ഉയര്‍ന്ന മാര്‍ക്കോടെ പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ഫാഷന്‍ ഡിസൈനര്‍, എന്റ ര്‍പ്രണര്‍, പാറ്റേണ്‍ മാസ്റ്റര്‍, വിഷ്വല്‍ മര്‍ച്ചന്റൈ്‌സര്‍, ക്വാളിറ്റി കണ്‍ട്രോളര്‍ തുടങ്ങി നിരവധി തൊഴിലവസരങ്ങളാണ് ലഭിക്കു ന്നത്.
ജില്ലാ പഞ്ചായത്ത് അംഗം കെ.രാജന്‍, ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ ബിനുമോള്‍, മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ സി.പി. രാധാമണി, മരുതറോഡ് ഗ്രാമപഞ്ചായത്തംഗം ആര്‍. അരവിന്ദാക്ഷന്‍, ആര്‍.ഡി.പി.ഇ ജോയന്റ് ഡയറക്ടര്‍ ഇന്‍ചാര്‍ജ് ടി.ബീന, ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി. അനില്‍ കുമാര്‍, അസി. എഞ്ചിനീയര്‍ റീജ. എസ്. രാജ് എന്നിവര്‍ പങ്കെടുത്തു.