തൃത്താല:സാധാരണ വൈക്കോല്‍ കഷ്ണങ്ങളില്‍ നിന്ന് അത്ഭുതങ്ങള്‍ വിരിയിക്കാമെന്ന് തെളിയിക്കുകയാണ് പശ്ചിമ ബംഗാള്‍ സ്വദേശിനി ജ്യോത്സന.ചാലിശ്ശേരിയില്‍ നടക്കു ന്ന ദേശീയ സരസ് മേളയില്‍ ജ്യോത്സനയുടെ ‘ജെ.എസ് ആര്‍ട്സ് ആന്‍ഡ് ക്രാഫ്റ്റ്’ എന്ന സ്റ്റാള്‍ സന്ദര്‍ശകരുടെ തിരക്കുകൊണ്ട് ശ്രദ്ധേയമാവുകയാണ്. പശ്ചിമ ബംഗാളിലെ ഹുഗ്ലിയില്‍ നിന്നെത്തിയ ഈ സംരംഭകയുടെ കരവിരുതില്‍ വിരിഞ്ഞ വൈക്കോല്‍ ചിത്രങ്ങളും പിച്ചള ആഭരണങ്ങളും സരസ് മേളയിലെ പ്രധാന ആകര്‍ഷണമായി മാറി.
നീണ്ട പ്രക്രിയയിലൂടെയാണ് ഓരോ ചിത്രവും പിറക്കുന്നത്. വൈക്കോല്‍ ആദ്യം വെള്ളത്തിലിട്ട് കുതിര്‍ത്ത ശേഷം പാകത്തിന് ഉണക്കിയെടുക്കുന്നു. പിന്നീട് മരത്ത ടികളില്‍ തീര്‍ത്ത ഫ്രെയിമുകളിലേക്ക് ഇവ ഓരോന്നായി മുറിച്ചെടുത്ത് പശ ഉപയോ ഗിച്ച് ഒട്ടിക്കും. ഏറെ ക്ഷമയും ഏകാഗ്രതയും വേണ്ട ഈ ജോലിക്ക് മിഴിവേകാന്‍ ഫാബ്രിക് പെയിന്റുകളാണ് ഉപയോഗിക്കുന്നത്. 200 രൂപ മുതല്‍ 4000 രൂപ വരെയാണ് ഈ ചിത്രങ്ങളുടെ വില.
ചിത്രങ്ങള്‍ക്ക് പുറമെ, സ്ത്രീകള്‍ക്കായി ജ്യോത്സന ഒരുക്കിയിരിക്കുന്ന ആഭരണ ശേഖരവും ശ്രദ്ധേയമാണ്. തികച്ചും കൈകൊണ്ട് നിര്‍മിച്ച പിച്ചള ആഭരണങ്ങളാണ് ഇവിടെയുള്ളത്. 100 രൂപയുടെ മൂക്കുത്തി മുതല്‍ 2500 രൂപയുടെ നെക്ലേസ് വരെ ഈ സ്റ്റാളിലുണ്ട്. ആഭരണ നിര്‍മ്മാണത്തിന് മെഷീനുകള്‍ ഉപയോഗിക്കുന്നില്ല എന്നത് ഓരോ രൂപകല്‍പ്പനയെയും സവിശേഷമാക്കുന്നു.തിളക്കമേറുന്ന പിച്ചള ആഭരണങ്ങള്‍ക്ക് അതിജീവനത്തിന്റെ പന്ത്രണ്ടു വര്‍ഷമുണ്ട്.
2013-ലാണ് ജ്യോത്സനയുടെ നേതൃത്വത്തില്‍ 15 അംഗങ്ങളുള്ള ഈ യൂണിറ്റ് പ്രവര്‍ത്തനം ആരംഭിക്കുന്നത്. ഗ്രാമീണ കലകളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ തുട ങ്ങിയ സംരംഭം ഇന്ന് ദേശീയ തലത്തിലുള്ള സരസ് മേളകളില്‍ ശ്രദ്ധിക്കപ്പെടുന്ന ഒന്നാ യി മാറി. കേരളത്തിലെ ഭക്ഷണവും ആതിഥേയത്വവും ഏറെ ഇഷ്ടപ്പെട്ടെന്ന് ജ്യോത്സന പറയുന്നു.ആദ്യമായാണ് ജ്യോത്സന കേരളത്തിലെത്തുന്നത്.
ബംഗാളിന്റെ കരവിരുതുമായി പശ്ചിമ ബംഗാളില്‍ നിന്നെത്തിയ മറ്റൊരു ആഭരണ സ്റ്റാളും സരസ് മേളയിലുണ്ട്. ബംഗാളിന്റെ തനത് ആഭരണങ്ങളും ബാഗുകളുമായി ജിയോരെഹത് വില്ലേജില്‍ നിന്നെത്തിയ സരോധ ഘോഷിന്റെ സ്റ്റാളാണ് സന്ദര്‍ശക രുടെ മറ്റൊരു ആകര്‍ഷണം. ഹമര്ത്യ യൂണിറ്റിലെ അംഗമായ സരോധയ്ക്കൊപ്പം ഭര്‍ത്താവ് സിക്കന്തറും മേളയില്‍ സജീവമാണ്.
കോട്ടണ്‍ തുണികളില്‍ വര്‍ണ്ണ നൂലുകള്‍ കോര്‍ത്തിണക്കി നെയ്തെടുത്ത ഹാന്‍ഡ് മെയ്ഡ് ബാഗുകളാണ് ഇവിടത്തെ പ്രത്യേകത. കുടുംബശ്രീ കൂട്ടായ്മയിലൂടെ സ്വയംപര്യാപ്തത നേടിയ സരോധ സരസ് മേളകളിലെ സ്ഥിരം സാന്നിധ്യമാണ്.വിവിധ സംസ്ഥാനങ്ങ ളുടെ സാംസ്കാരിക വൈവിധ്യം ഒന്നിക്കുന്ന മേളയില്‍ ഗുണമേന്മയുള്ള ഉല്‍പ്പന്നങ്ങള്‍ മിതമായ നിരക്കില്‍ ലഭ്യമാണെന്നതാണ് സരോദയുടെ സ്റ്റാളിലേക്ക് ആളുകളെ ആകര്‍ഷിക്കുന്നത്.
