മണ്ണാര്‍ക്കാട്: ലയണ്‍സ് ഇന്റര്‍നാഷണലിന്റെ ആഭിമുഖ്യത്തില്‍ തൃശ്ശൂര്‍, മലപ്പുറം, പാലക്കാട് ജില്ലകളിലെ മികച്ച സാമൂഹിക സേ വന പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്ന 100 വനിതകളെ ആദരിക്കു ന്നതി ന്റെ ഭാഗമായി താലൂക്കിലെ കോവിഡ് പ്രവര്‍ത്തനങ്ങളില്‍ മികച്ച പ്രവര്‍ത്തനം നടത്തുന്ന താലൂക്കാശുപത്രി സൂപ്രണ്ട് ഡോ.പമീലിയെ ആദരിച്ചു. ക്ലബ് പ്രസിഡന്റ് രാജേന്ദ്രന്‍, സെക്രട്ടറി കൃഷ്ണകുമാര്‍, ട്രഷറര്‍ കൃഷ്ണകുമാര്‍ വനിതാ കമ്മിറ്റി ചെയര്‍മാന്‍ വിദ്യാ ആനന്ദ് എന്നിവര്‍ പങ്കെടുത്തു.