മണ്ണാര്‍ക്കാട്:വൈദ്യുതി ഭവനത്തിന്റെ നിര്‍മ്മാണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിച്ചു.വൈദ്യുതി വകുപ്പ് മന്ത്രി എം എം മണി അധ്യക്ഷത വഹിച്ചു.റൂറല്‍ ബാങ്ക് ഹാളില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ കെവി വിജയദാസ് എംഎല്‍എ,ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍ എന്നി വരുടെ സാന്നിദ്ധ്യത്തില്‍ അഡ്വ.എന്‍ ഷംസുദ്ദീന്‍ എംഎല്‍എ ശിലാ ഫലകം അനാച്ഛാദനം ചെയ്തു.
മണ്ണാര്‍ക്കാട് ഇലക്ട്രിക്കല്‍ ഡിവിഷന്‍, ഇലക്ട്രിക്കല്‍ സബ് ഡിവി ഷന്‍, ഇലക്ട്രിക്കല്‍ സെക്ഷന്‍, ട്രാന്‍സ്മിഷന്‍ സബ് ഡിവിഷന്‍ എന്നീ ഓഫീസുകള്‍ ഈ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കും. കൂടാതെ ഭാവിയില്‍ ഈ മേഖലയിലെ വികസനത്തിനായി വരുന്ന ജനറേ ഷന്‍, ട്രാന്‍സ്മിഷന്‍ കണ്‍സ്ട്രക്ഷന്‍ തുടങ്ങിയ ഓഫീസുകളെക്കൂടി ഉള്‍ക്കൊള്ളാവുന്ന രീതിയിലാണ് ഈ കെട്ടിടം വിഭാവനം ചെയ്തി രിക്കുന്നത്.മണ്ണാര്‍ക്കാട് ആണ്ടിപ്പാടത്തുള്ള 110 കെവി സബ് സ്റ്റേഷന്‍ കോമ്പൗണ്ടിലാണ് വൈദ്യുതി ഭവനം നിര്‍മ്മിക്കുന്നത്.
മണ്ണാര്‍ക്കാട്നഗരസഭ,അലനല്ലൂര്‍,കോട്ടോപ്പാടം,കുമരംപുത്തൂര്‍,തച്ചനാട്ടുകര,തച്ചമ്പാറ,കരിമ്പ,കാരാകുര്‍ശ്ശി,ഷോളയൂര്‍,പുതൂര്‍,അഗളി എന്നീ പഞ്ചായത്തുകളില്‍ ഉള്‍പ്പെടുന്ന 1,33,377 ഉപഭോക്താക്കള്‍ക്ക് പ്രയോജന പ്രദമാകുന്ന കാര്യാലയമാണിത്.പ്രാദേശിക വികസന ത്തിന് ഊന്നല്‍ നല്‍കി കൊണ്ട് ജനങ്ങള്‍ക്ക് കാര്യക്ഷമമായ സേവ നം നല്‍കുന്നതിന് കെട്ടിടം യാഥാര്‍ത്ഥ്യമാകുന്നതോടെ സാധിക്കും.