തച്ചനാട്ടുകര:പാലക്കാട് കോഴിക്കോട് ദേശീയപാതയില്‍ കാട്ടുപന്നി വാഹനമിടിച്ച് ചത്തു.നാട്ടുകല്‍ അണ്ണാന്‍തൊടിക്ക് സമീപത്ത് വെ ച്ചാണ് കാട്ടുപന്നിയെ വാഹനമിടിച്ചത്.ഇന്ന് രാവിലെയോടെയായിരു ന്നു സംഭവം.വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ തിരുവിഴാം കുന്ന് ഫോറസ്റ്റ് സ്‌റ്റേഷനില്‍ നിന്നും വനപാലകര്‍ സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.

പെരിന്തല്‍മണ്ണ ഭാഗത്ത് നിന്നും വന്ന വാഹനമാണ് കാട്ടുപന്നിയെ ഇടിച്ചതെന്നാണ് പറയപ്പെടുന്നത്.വാഹനം അമിത വേഗത്തിലല്ലാ ത്തതിനാല്‍ അപകടം ഒഴിവായി.ദേശീയപാതയില്‍ പെരിന്തല്‍മണ്ണ-മണ്ണാര്‍ക്കാട് റൂട്ടില്‍ കാട്ടുപന്നികള്‍ വാഹനത്തിന് മുന്നിലേക്ക് ചാടുന്നത് പതിവാകുന്നതായി പരാതിയുണ്ട്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!