അലനല്ലൂര്‍:കെ എസ് യു മണ്ണാര്‍ക്കാട് നിയോജക മണ്ഡലം കമ്മി റ്റിയുടെ നേതൃത്വത്തില്‍ പാലക്കാഴി മുതല്‍ അലനല്ലൂര്‍ വരെ പ്രൊട്ട സ്റ്റ് മാര്‍ച്ച് നടത്തി.സ്വര്‍ണ കടത്ത് കേസില്‍ മന്ത്രി കെടി ജലീലിനെ സംരക്ഷിക്കുന്ന സര്‍ക്കാര്‍ രാജി വെക്കുക,കേന്ദ്രമന്ത്രി വി മുരളീ ധരന്റെ പങ്ക് അന്വേഷിക്കുക,പോലീസ് ഭീകരത അവസാനിപ്പി ക്കുക,പി.എസ്.സി ഉദ്യോഗാര്‍ത്ഥികളോടുള്ള സര്‍ക്കാര്‍ വഞ്ചന അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു മാര്‍ച്ച്.യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് ഗിരീഷ് ഗുപ്ത ഉദ്ഘാടനം ചെയ്തു.നിയോജക മണ്ഡലം കെ.എസ്.യു പ്രസി ഡണ്ട് അസീര്‍ വറോടന്‍ അദ്ധ്യക്ഷനായി.ബ്ലോക്ക് കോണ്‍ഗ്രസ്സ് സെക്രട്ടറി ഹബീബുള്ള അന്‍സാരി,കാസിം ആലായന്‍, വേണു മാസ്റ്റര്‍, നസീഫ് പാലക്കാഴി,ജിയന്റോ ജോണ്‍,ആസിഫ് കാപ്പില്‍, ഹസ്സി കാര,ഷമീം അക്കര,റിഫ്വാന്‍ പാലക്കാഴി,സിനാന്‍ തങ്ങള്‍, ഷനൂബ് പള്ളിക്കുന്ന്,സുകണ കുമാരി,നസറുദ്ദീന്‍ കീടത്ത്,ഉമ്മര്‍ ഖത്താബ്, ഉസ്മാനിയ പാലക്കാഴി,അന്‍വര്‍കണ്ണംക്കുണ്ട്,സക്കീര്‍ പാലക്കഴി, ഹമീദ്ആലുങ്ങല്‍,മണികറുത്താട്ടില്‍,മുസ്തഫ തുടങ്ങിയവര്‍ പങ്കെടു ത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!