കുമരംപുത്തൂര്‍:അര്‍ബുദ രോഗത്തിന്റെ പിടിയിലമര്‍ന്ന കുമരം പുത്തൂര്‍ നെച്ചുള്ളി പടിഞ്ഞാറേക്കര രാമന്‍കുട്ടിയുടെ ചികിത്സ ക്കുള്ള പണം കണ്ടെത്താനായി ബിരിയാണി ഫെസ്റ്റുമായി പിആര്‍ എസ് സി നെച്ചുള്ളി.നാളെ രാവിലെ 10 മണി മുതല്‍ നെച്ചുള്ളി പി ആര്‍എസ് സി ഗ്രൗണ്ടിലാണ് ചിക്കന്‍ ബിരിയാണി ഫെസ്റ്റ് നടക്കുക. 100 രൂപയാണ് ബിരിയാണിയുടെ വിലയായി ഈടാക്കുന്നത്. കാരു ണ്യ പദ്ധതിയുടെ ഭാഗമായുള്ള പരിപാടിയില്‍ പങ്കെടുത്ത് വിജയി പ്പിക്കണമെന്ന് സംഘാടകര്‍ അഭ്യര്‍ത്ഥിച്ചു.വിവരങ്ങള്‍ക്ക് 9656847377, 9605303979, 8547578784, 7510440011.