കുമരംപുത്തൂര്‍:കുന്തിപ്പുഴയുടെ ഉത്ഭവ സ്ഥാനമായ പാത്രക്കടവ് കുരുത്തിച്ചാല്‍ പ്രദേശത്ത് ഇക്കോ ടൂറിസം പദ്ധതിക്ക് സാധ്യത തെളിയുന്നതിന്റെ പശ്ചാത്തലത്തില്‍ ടൂറിസം, റവന്യൂവകുപ്പിന്റെ നേതൃത്വത്തിലുള്ള സര്‍വേ നടപടികള്‍ നാളെ മുതല്‍ ആരംഭിക്കും. സുരക്ഷയ്ക്കുള്ള കര്‍ശന നടപടികളോടെയാവും ടൂറിസം പദ്ധതി നടപ്പിലാക്കുക.പദ്ധതിയുമായി ബന്ധപ്പെട്ട് ജില്ലാ ടൂറിസം പ്രമോ ഷന്‍ കൗണ്‍സില്‍ സംഘം കഴിഞ്ഞ ദിവസം താലൂക്കിലെ റവന്യു സംഘത്തോടൊപ്പം പദ്ധതി പ്രദേശം സന്ദര്‍ശിച്ച് സ്ഥിതി ഗതികള്‍ വിലയിരുത്തിയിരുന്നു. ഇത് സംബന്ധിച്ച് വിശദമായ പ്രൊജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കി ഉടന്‍ തന്നെ ജില്ലാ ഭരണകൂടത്തിനും ടൂറിസം വകുപ്പിനും സമര്‍പ്പിച്ചതായാണ് വിവരം.സ്ഥലത്തിന്റെ ലഭ്യത അറിയാനായാണ് സര്‍വ്വേ നടപടികള്‍ ആരംഭിക്കുന്നത്.

കുമരംപുത്തൂര്‍ പഞ്ചായത്തിലെ പയ്യനെടം വില്ലേജിലാണ് കുരു ത്തിച്ചാല്‍ ഭാഗം സ്ഥിതിചെയ്യുന്നത്. മണ്ണാര്‍ക്കാട്പാലക്കാട് ദേശീയ പാതയില്‍നിന്നും ആറുകിലോമീറ്റര്‍ ദൂരമേ ഇവിടേക്കുള്ളൂ. കാടി ന്റെ വന്യതയില്‍ നിന്നും ഉത്ഭവിച്ച് കുളിരും തെളിമയുമായി ഒഴു കിയെത്തുന്ന കുന്തിപ്പുഴയുടെ കുരുത്തിച്ചാല്‍ ഭാഗം പ്രകൃതിരമ ണീയമാണ്. എന്നാല്‍ പാറക്കെട്ടുകളും കയങ്ങളും അപ്രതീക്ഷിത മലവെള്ളപ്പാച്ചിലുകളുമായി സന്ദര്‍ശകരെ ദുരന്തത്തിലേക്ക് തള്ളിയിടുന്ന മറ്റൊരു മുഖംകൂടിയുണ്ട് കുരുത്തിച്ചാലിന്. വര്‍ഷ ങ്ങളായുള്ള അപകടപരമ്പരയില്‍ ഇതിനകം 12 ജീവനുകളാണ് ഇവിടെ പൊലിഞ്ഞിട്ടുള്ളത്. ഇത്തരം അപകടാവസ്ഥകള്‍കൂടി സംഘം പരിശോധിക്കും. സുരക്ഷാനടപടികള്‍ കര്‍ശനമാക്കിയ ശേഷം പദ്ധതിയുടെ നടത്തിപ്പുമായി മുന്നോട്ടുപോകാനാണ് ഡിടി പിസി, റവന്യൂസംഘത്തിന്റെ തീരുമാനം എന്നറിയുന്നു. ഇക്കോ ടൂറിസം പദ്ധതി വരുന്നത് മലയോരനാടിനെ പ്രതീക്ഷയിലാക്കി യിട്ടുണ്ട്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!