അലനല്ലൂര്‍:ഏറെ കാലത്തെ കാത്തിരിപ്പിനും യാത്രാക്ലേശത്തിനും വിരാമമിട്ട് അലനല്ലൂര്‍ – പുത്തുര്‍ – നാട്ടുകല്‍ റോഡ് യാഥാര്‍ത്ഥ്യ മായി.മലപ്പുറം ജില്ലയുമായി ബന്ധിപ്പിക്കുന്ന റോഡ് തകര്‍ന്ന് കിടക്കുകയായിരുന്നു. പൊതുമരാമത്ത് ഫണ്ടില്‍ നിന്നും ഒന്നര കോടി രൂപ ചെലവഴിച്ചാണ് ഒന്നര കിലോമീറ്ററോളം വരുന്ന ഭാഗം റബ്ബറൈസ്ഡ് ചെയ്ത് നവീകരിച്ചത്. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് നടന്ന ചടങ്ങില്‍ റോഡിന്റെ ഉദ്ഘാടനം അഡ്വ.എന്‍.ഷംസുദ്ധീന്‍ എം.എല്‍.എ നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ.കെ രജി അധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ റഷീദ് ആലായന്‍, വാര്‍ഡ് മെമ്പര്‍ ഗീതാദേവി, പി. ഡബ്ല്യു.ഡി എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍ സി.ശങ്കരന്‍, അസി. എക്‌സി.എഞ്ചിനീയര്‍ എം.അനിഷ്, അസി.എഞ്ചിനീയര്‍ എം.ശശീ ദരന്‍, യൂസഫ് പാക്കത്ത്, ബഷീര്‍ തെക്കന്‍, കെ.വേണുഗോപാല്‍, കെ.ഹംസ, ഹബീബുള്ള അന്‍സാരി, അഷ്‌റഫ് തച്ചംമ്പറ്റ, ഹംസ ആക്കാടന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. അലനല്ലൂരില്‍ നിന്നും നാട്ടുകല്ലിലേക്കെത്താന്‍ എളുപ്പവഴിയാണ് ഈ റോഡ്.