മണ്ണാര്‍ക്കാട്:മത വിദ്വേഷം മറയാക്കി രാജ്യത്തിന്റെ വിഭവങ്ങളെ മോദി സര്‍ക്കാര്‍ കൊള്ളയടിക്കുകയാണെന്ന് അഡ്വ. എന്‍ഷംസു ദ്ദീന്‍ എം.എല്‍.എ.കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷക ബില്ലിനെതിരെ എം.എസ്.എഫ് സംസ്ഥാന കമ്മിറ്റി ജില്ലതലങ്ങളില്‍ ആഹ്വാനം ചെയ്ത വിദ്യാര്‍ത്ഥികളുടെ കര്‍ഷക സമരം ഉദ്ഘാടനം ചെയ്യുക യായിരുന്നു അദ്ദേഹം.എം.എസ്.എഫ് ജില്ലാ പ്രസിഡന്റ് ബിലാല്‍ മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ് മുഖ്യപ്രഭാഷണം നടത്തി,മുസ്ലീം ലീഗ് ജില്ലാ സെക്രട്ടറി അഡ്വ.ടി സിദ്ധീഖ്,എം.എസ്എഫ് സംസ്ഥാന ഭാരവാഹികളായ കെ എം ഷിബു, ഷറഫു പിലാക്കല്‍,ഫാരിസ് പൂക്കോട്ടൂര്‍,അഷ്ഹര്‍ പെരുമുക്ക്, ജില്ലാ വൈസ് പ്രസിഡന്റ് കെ.യു ഹംസ,അജ്മല്‍ റാഫി,റഹീസ് എടത്തനാട്ടുകര, അമീന്‍, ഫാറൂഖ് പനംകുറ്റി യില്‍, പ്രവര്‍ത്തക സമിതി അംഗങ്ങളായ കബീര്‍ അണ്ണാന്‍തൊടി, സജീര്‍ ചങ്ങലീരി, ഷൗക്കത്ത് തിരുവിഴാംകുന്ന്, അഫ്‌ലഹ് കോട്ടോപ്പാടം എന്നിവര്‍ സംബന്ധിച്ചു.ജില്ലാ ജന.സെക്രട്ടറി ആസിം ആളത്ത് സ്വാഗതവും ട്രഷറര്‍ പി.കെ.എം ഷഫീഖ് നന്ദിയും പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!