കോട്ടോപ്പാടം:കാത്തിരിപ്പുകള്‍ക്കൊടുവില്‍ ചേപുള്ളിപ്പുറം-പാലാ ട്ട്പള്ളിയാല്‍ – കുണ്ട്‌ലക്കാട് റോഡ് യാഥാര്‍ത്ഥ്യമായതിന്റെ സന്തോ ഷത്തിലാണ് ഗ്രാമവാസികള്‍.കോട്ടോപ്പാടം ഗ്രാമ പഞ്ചായത്തിലെ ഏഴാം വാര്‍ഡിലുള്ള ഈ റോഡ് റീബില്‍ഡ് കേരള പദ്ധതിയിലുള്‍ പ്പെടുത്തി നാല്‍പ്പത് ലക്ഷം ചെലവിലാണ് നിര്‍മാണം പൂര്‍ത്തീകരി ച്ചത്.അതും ഹൈവേ മാതൃകയില്‍.

ചേപുള്ളിപ്പുറം,കുണ്ട്‌ലക്കാട് പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന പാലാട്ട് പള്ളിയാല്‍ പാടവരമ്പിലൂടെ വര്‍ഷങ്ങള്‍ക്ക് മുമ്പാണ് റോഡ് പണി തത്.പിന്നീട് തകര്‍ന്ന റോഡിലൂടെ വാഹനയാത്ര ദുഷ്‌കരവുമായി. ഇതിനിടെ പ്രളയത്തില്‍ റോഡ് രണ്ടായി മുറിഞ്ഞും തകര്‍ന്നതോടെ ഇതുവഴിയുള്ള യാത്ര തീര്‍ത്തും ദുസ്സഹമായി.റീബില്‍ഡ് കേരള പദ്ധതിയിലുള്‍പ്പെടുത്തി റോഡ് നിര്‍മാണം കഴിഞ്ഞപ്പോള്‍ പൂവണി ഞ്ഞത് ഈ നാടിന്റെ ചിരകാല സ്വപ്‌നമാണ്.

ഒരു കിലോമീറ്റര്‍ ദൂരത്തില്‍ വളരെ മനോഹരമായി നിര്‍മാണം പൂര്‍ത്തീകരിച്ച റോഡ് ഇന്ന് അഡ്വ എന്‍ ഷംസുദ്ദീന്‍ എംഎല്‍എ ഗതാഗതത്തിനായി തുറന്നു കൊടുത്തു.കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടന്ന ചടങ്ങില്‍ ഗ്രാമ പഞ്ചായത്ത് മെമ്പര്‍ ഗഫൂര്‍ കോല്‍ ക്കളത്തില്‍ അധ്യക്ഷത വഹിച്ചു.അഡ്വ.ടിഎ സിദ്ദീഖ്,കല്ലടി അബൂ ബക്കര്‍,എ.അസൈനാര്‍ മാസ്റ്റര്‍, പാറശ്ശേരി ഹസന്‍, കിളയില്‍ നസീ മ, എം.കെ മുഹമ്മദലി, കെ.പി ഉമ്മര്‍, എന്‍.പി കാസിം, ഹംസ മാസ്റ്റ ര്‍, പി.എം മുസ്തഫ എന്നിവര്‍ സംസാരിച്ചു.പി.മുഹമ്മദ് മാസ്റ്റര്‍, ഹുസൈന്‍ പോറ്റൂര്‍, മുനീര്‍ താളിയില്‍, കെ.ടി അബ്ദുല്ല, എ.കുഞ്ഞയ മു,സി.കൃഷ്ണന്‍കുട്ടി,എരുവത്ത് മുഹമ്മദ്,വി.ഷൗക്കത്ത്,കെ നൗഷാദ് എന്നിവര്‍ സംബന്ധിച്ചു.റോഡിനു ഫണ്ട് അനുവദിച്ച അഡ്വ.എന്‍ ഷംസുദ്ധീന്‍ എം. എല്‍.എയേയും,കൃത്യമായ ഇടപെടലുകളിലൂടെ പദ്ധതി പ്രവര്‍ത്തികള്‍ക്ക് നേതൃത്വം നല്‍കിയ വാര്‍ഡ് മെമ്പര്‍ ഗഫൂര്‍ കോല്‍കളത്തിലിനേയും നാട്ടുകാര്‍ ആദരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!