മണ്ണാര്‍ക്കാട്:കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ കര്‍ഷക ബില്ലിനെതിരെ അരിയൂരില്‍ കൃഷിയിടത്തില്‍ പ്രധാന മന്ത്രിയുടെ കോലം നാട്ടി മണ്ണാര്‍ക്കാട് യൂത്ത് ലീഗ് മണ്ഡലം കമ്മിറ്റിയുടെ പ്രതിഷേധം.ജില്ലാ ലീഗ് സെക്രട്ടറി അഡ്വ ടി എ സിദ്ധീഖ് ഉദ്ഘാടനം ചെയ്തു.മണ്ഡലം യൂത്ത് ലീഗ് പ്രസിഡണ്ട് ഷമീര്‍ പഴേരി അദ്ധ്യക്ഷത വഹിച്ചു.ജില്ലാ യൂത്ത് ലീഗ് പ്രസിഡണ്ട് ഗഫൂര്‍ കോല്‍കളത്തില്‍ മുഖ്യ പ്രഭാഷണം നടത്തി.മണ്ഡലം യൂത്ത് ലീഗ് ജന:സെക്രട്ടറി മുനീര്‍ താളിയില്‍, ട്രഷറര്‍ ഷറഫുദ്ധീന്‍ ചങ്ങലിരി,ഹംസ കെയു, ഷൗക്കത്ത് പുറ്റാനി ക്കാട്,പടുവില്‍മാനു,എ.കെ കുഞ്ഞയമു,ഷമീര്‍ വാപ്പു ,സാലിക്കു ട്ടി,കെ.പി അഫ്ലഹ്,ഫസലുകണ്ടമംഗലം, സൈദലവി ഇ എം, എന്നിവര്‍ സംസാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!