കുമരംപുത്തൂര്‍:ഇന്ന് ലോക വിനോദ സഞ്ചാര ദിനം.കുന്തിപ്പുഴയു ടെ ഉത്ഭവ സ്ഥാനമായ പാത്രക്കടവ് കുരുത്തിച്ചാല്‍ പ്രദേശത്ത് ഇക്കോ ടൂറിസം പദ്ധതിക്ക് സാധ്യത തെളിയുന്നതിന്റെ പ്രതീക്ഷ യിലാണ് മലയോര നാട്.ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ സംഘം ഇന്നലെ താലൂക്കിലെ റെവന്യു സംഘത്തോടൊപ്പം പദ്ധതി പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് സ്ഥിതി ഗതികള്‍ വിലയിരുത്തിയിരുന്നു. ഇത് സംബന്ധിച്ച് വിശദമായ പ്രൊജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കി ഉടന്‍ തന്നെ ജില്ലാ ഭരണകൂടത്തിനും ടൂറിസം വകുപ്പിനും സമര്‍പ്പിക്കും. സുരക്ഷയ്ക്കുള്ള കര്‍ശന നടപടികളോടെയാവും ടൂറിസം പദ്ധതി നടപ്പിലാക്കുക.സ്ഥലത്തിന്റെ ലഭ്യത അറിയാനായി ബുധനാഴ്ച സര്‍വ്വേ നടപടികള്‍ ആരംഭിക്കും.
കുമരംപുത്തൂര്‍ പഞ്ചായത്തിലെ പയ്യനെടം വില്ലേജിലാണ് കുരുത്തി ച്ചാല്‍ ഭാഗം സ്ഥിതിചെയ്യുന്നത്. മണ്ണാര്‍ക്കാട്-പാലക്കാട് ദേശീയ പാതയില്‍നിന്നും ആറു കിലോമീറ്റര്‍ ദൂരമേ ഇവിടേക്കുള്ളൂ. കാടി ന്റെ വന്യതയില്‍ നിന്നും ഉത്ഭവിച്ച് കുളിരും തെളിമയുമായി ഒഴു കിയെത്തുന്ന കുന്തിപ്പുഴയുടെ കുരുത്തിച്ചാല്‍ ഭാഗം പ്രകൃതി രമണീയമാണ്. എന്നാല്‍ പാറക്കെട്ടുകളും കയങ്ങളും അപ്രതീക്ഷി ത മലവെള്ളപ്പാച്ചിലുകളുമായി സന്ദര്‍ശകരെ ദുരന്തത്തിലേക്ക് തള്ളിയിടുന്ന മറ്റൊരു മുഖംകൂടിയുണ്ട് കുരുത്തിച്ചാലിന്. ഇതറി യാതെ ഇവിടെയെത്തിച്ചേരുന്നവരാണ് അപകടങ്ങളില്‍പ്പെടുന്നത് .പലപ്പോഴും തദ്ധേശീയരായ ആളുകളുടെ ഇടപെടലുകളും രക്ഷാ പ്രവര്‍ത്തനവുമാണ് അപകടമരണങ്ങളുടെ എണ്ണംകുറച്ചിട്ടുള്ളത്.12 ഓളം പേരുടെ ജീവനാണ് കുരുത്തിച്ചാലില്‍ പൊലിഞ്ഞിട്ടുള്ളത്. ഇതില്‍ ഏറ്റവും ഒടുവിലത്തേതാണ് കാടാമ്പുഴ ചിത്രംപള്ളി കരേ ക്കാട് സ്വദേശികളായ ഇര്‍ഫാന്റേയും മുഹമ്മദാലിയുടേയും മരണം ദുരന്തങ്ങള്‍ ആവര്‍ത്തിച്ച പശ്ചാത്തലത്തിലാണ് സ്ഥലം സന്ദര്‍ശിച്ച് ഒറ്റപ്പാലം സബ്കലക്ടര്‍ കുരുത്തിച്ചാല്‍ പ്രദേശത്ത് കര്‍ശന നിയന്ത്രണ ങ്ങള്‍ ഏര്‍പ്പെടുത്തി ഉത്തരവിട്ടത്.സൈലന്റ് വാലിയില്‍ നിന്ന് ഉത്ഭവിച്ചിറങ്ങുന്ന കുന്തിപ്പുഴ കുത്തനെ താഴേക്ക് പതിച്ച് നുരഞ്ഞ് പതഞ്ഞൊഴുകുന്ന ജലപ്രവാഹമാണ് കുരുത്തിച്ചാല്‍ വെള്ളച്ചാട്ടം. വേനല്‍ക്കാലങ്ങളില്‍ പോലും സൈലന്റ് വാലി വനമേഖലയില്‍ മഴ പെയ്താല്‍ കുന്തിപ്പുഴയില്‍ ജലവിതാനം ഉയരുന്നുവെന്നതാണ് ഇവിടുത്തെ പ്രത്യേകത.
ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ സെക്രട്ടറി കെജി അജീഷ്, മാനേജര്‍ ജിതേഷ്,താലൂക്ക് തഹസില്‍ദാര്‍ ആര്‍ ബാബുരാജ്, ഡെപ്യു ട്ടി തഹസില്‍ദാര്‍ എന്‍എന്‍ മുഹമ്മദ് റാഫി എന്നിവരടങ്ങുന്ന സംഘ മാണ് കുരുത്തിച്ചാല്‍ പ്രദേശം സന്ദര്‍ശിച്ചത്.പഞ്ചായത്ത് പ്രസിഡന്റ് കെപി ഹംസയും മുന്‍ പ്രസിഡന്റ് ഹുസൈന്‍ കോളശ്ശേരിയും ഉള്‍പ്പ ടെയുള്ളവര്‍ സ്ഥലത്തെത്തിയിരുന്നു.