പാലക്കാട്:കോവിഡ് പോസിറ്റീവ് രോഗികള്‍ക്കുള്ള മാര്‍ഗ്ഗനിര്‍ദ്ദേ ശങ്ങളും സഹായങ്ങളുമായി ചെമ്പൈ സംഗീത കോളേജില്‍ പ്രവര്‍ത്തിക്കുന്ന ജില്ലയിലെ കോവിഡ് കണ്‍ട്രോള്‍ യൂണിറ്റ് 24 മണിക്കൂറും സേവനനിരതം.

കോവിഡ് പോസിറ്റീവ് ആകുന്നവരെ വിളിച്ചു രോഗ വിവരങ്ങളും മറ്റ് അസുഖങ്ങള്‍ ഉണ്ടോ എന്നതുമായി ബന്ധപ്പെട്ട വിവരങ്ങളും അന്വേഷിച്ച് അനുയോജ്യമായ ചികിത്സാ കേന്ദ്രത്തിലേക്ക് മാറ്റാന്‍ ഗതാഗതം ഒരുക്കുന്നത് ഉള്‍പ്പെടെയുള്ള ഏര്‍പ്പാടുകള്‍ കണ്‍ട്രോള്‍ യൂണിറ്റില്‍ നിന്നും ചെയ്യും. മറ്റ് അസുഖങ്ങള്‍ ഇല്ലാത്ത രോഗികളെ സി.എഫ്.എല്‍ റ്റി.സി.കളിലേക്കും കൂടുതല്‍ ശ്രദ്ധ ആവശ്യമുള്ളവ രെ കോവിഡ് ആശുപത്രികളിലേക്കും മാറ്റും. സി.എഫ്.എല്‍ റ്റി.സി.കളില്‍ ചികിത്സയില്‍ കഴിയുന്ന രോഗിക്ക് ബുദ്ധിമുട്ടുകള്‍ ഉണ്ടാവുകയാണെങ്കില്‍ അവരെ കോവിഡ് ആശുപത്രിയിലേക്ക് മാറ്റുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതും ഇവിടെ നിന്നാണ്.

രോഗലക്ഷണങ്ങള്‍ ഇല്ലാതെ വീട്ടില്‍ ചികിത്സയില്‍ കഴിയുന്ന കോ വിഡ് രോഗികള്‍ക്കുള്ള നിര്‍ദ്ദേശങ്ങളും ഈ കണ്‍ട്രോള്‍ യൂണിറ്റില്‍ നിന്നും ലഭിക്കും. കോവിഡ് പോസിറ്റീവ് രോഗികളെ ഫോണില്‍ ബന്ധപ്പെട്ട് ആവശ്യമായ നിര്‍ദ്ദേശങ്ങളും സഹായങ്ങളും നല്‍കുക യും രോഗികള്‍ക്ക് കണ്‍ട്രോള്‍ യൂണിറ്റിലേക്ക് ബന്ധപ്പെടുന്നതി നുള്ള സൗകര്യങ്ങളും ചെയ്തുകൊടുക്കുന്നു. 24 മണിക്കൂര്‍ പ്രവര്‍ത്തി ക്കുന്ന കണ്‍ട്രോള്‍ യൂണിറ്റില്‍ കോവിഡുമായി ബന്ധപ്പെട്ട സംശയ ങ്ങള്‍ക്ക് 0491- 2510574, 5, 6, 7, 8, 9 നമ്പറുകളില്‍ ബന്ധപ്പെടാം.

ജില്ലാ കളക്ടര്‍ ചെയര്‍മാനായ ഡിസ്ട്രിക്ട് പ്രോഗ്രാം മാനേജ്‌മെന്റ് ആന്‍ഡ് സപ്പോര്‍ട്ടിവ് യൂണിറ്റില്‍ സബ് കളക്ടര്‍ ഉള്‍പ്പെടെയുള്ളവര്‍ അംഗമാണ്. ഓഗസ്റ്റ് ആറിന് ആരംഭിച്ച യൂണിറ്റില്‍ കോവിഡ് രോഗി കള്‍ക്ക് ആവശ്യമായ നിര്‍ദ്ദേശം നല്‍കുന്നതിനായി രണ്ട് ഷിഫ്റ്റുക ളിലായി 15 ഫോണ്‍ ലൈനുകളാണ് സ്ഥാപിച്ചിരിക്കുന്നത്. 15 പേര്‍ മോണിംഗ് ഷിഫ്റ്റിലും ആറുപേര്‍ രാത്രി ഷിഫ്റ്റിലുമായി 24 മണി ക്കൂര്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമാണിത്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!