പാലക്കാട്:കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ധി ക്കുന്ന സാഹചര്യമുണ്ടായാല്‍ രോഗലക്ഷണം ഇല്ലാത്ത രോഗിക ള്‍ക്ക് വീട്ടില്‍തന്നെ ചികിത്സയില്‍ തുടരുന്നത് പരിഗണിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം ), ജില്ലാ ദുരന്തനിവാരണ അതോറിറ്റി എന്നിവരുടെ നിര്‍ദേശ പ്രകാര മാണ് തീരുമാനം. സി.എഫ്. എല്‍.ടി.സി കളിലെ തിരക്ക് കുറയ്ക്കു ന്നതിനും രോഗികളുടെ സൗകര്യം പരിഗണിച്ചുമാണ് നടപടി. വീട്ടി ല്‍ നിരീക്ഷണത്തില്‍ കഴിയുന്നതുമായി ബന്ധപ്പെട്ടുള്ള പ്രധാന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍

  1. രോഗിയെ പരിശോധിക്കുകയും മറ്റ് അസുഖങ്ങള്‍ ഇല്ലെന്ന് ഉറപ്പുവരുത്തുകയും വേണം.
  2. 10 മുതല്‍ 60 വയസ്സിനുള്ളില്‍ പ്രായമുള്ളവര്‍ക്ക് ഹോം ഐസൊലേഷന്‍ അനുവദിക്കും.
  3. ഡോക്ടറും സ്റ്റാഫുകളും അടങ്ങുന്ന മെഡിക്കല്‍ സംഘമാണ് രോഗിയെ പരിശോധിച്ച് ഹോം ഐസൊലേഷന്‍ അയക്കാന്‍ പറ്റുമോ എന്ന് തീരുമാനിക്കുന്നത്.
  4. രോഗലക്ഷണങ്ങള്‍ ഇല്ലാത്തവരെ മാത്രമാണ് വീട്ടില്‍ നിര്‍ത്തുക. പരിശോധന, ഡിസ്ചാര്‍ജ് എന്നിവ നിയമാനുസൃതം ആയിരിക്കും.
  5. ഹോം ഐസൊലേഷനില്‍ നില്‍ക്കുന്ന രോഗികളെ സംബന്ധിച്ച വിശദാംശങ്ങള്‍ ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും മെഡിക്കല്‍ ഓഫീസര്‍ക്കും കൈമാറണം.
  6. വീട്ടില്‍ കഴിയുന്ന രോഗിക്ക് സ്വയം പരിശോധിക്കുന്നതിന് നിര്‍ബന്ധമായും സ്വന്തമായി പള്‍സ് ഓക്‌സിമീറ്റര്‍ ഉണ്ടായിരിക്കണം.
  7. രോഗിക്ക് ലക്ഷണങ്ങള്‍ കാണുകയാണെങ്കില്‍ ഉടനെ തന്നെ അടുത്തുള്ള സി എഫ് എല്‍ ടി സി അല്ലെങ്കില്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലേക്ക് ആംബുലന്‍സിലോ അടച്ച വാഹനത്തിലോ മാറ്റണം.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!