അലനല്ലൂര്‍:കോവിഡ് കാലത്തും പാലിയേറ്റീവ് പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി വിശ്രമമില്ലാതെ പ്രവര്‍ത്തിക്കുകയാണ് അലനല്ലൂര്‍ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ എന്‍ എസ് എസ് വിദ്യാര്‍ത്ഥികള്‍.എടത്തനാട്ടുകര പാലിയേറ്റീവ് കെയര്‍ ക്ലിനിക്ക് കീഴിലുള്ള രോഗികളുടെ രോഗ വിവരങ്ങളും മറ്റും എഴുതി സൂക്ഷി ക്കുന്നതിന് നൂറ്റമ്പതോളം ഫയലുകളാണ് എന്‍എസ്എസ് വിദ്യാര്‍ ത്ഥികള്‍ നിര്‍മ്മിച്ച് കൈമാറിയത്.പത്ത് ഘട്ടങ്ങളിലായി 20 ഓളം എന്‍എസ്എസ് വിദ്യാര്‍ത്ഥികളാണ് ഇതില്‍ പങ്കാളികളായത്. നിര്‍ മ്മാണപ്രവര്‍ത്തനങ്ങള്‍ എന്‍.എസ്.എസ് ലീഡര്‍ ഉണ്ണീന്‍അബ്‌നാന്‍. കെ,ഷമീല്‍.ടികെ,നബ്ഹാന്‍.ടികെ,ഹര്‍ഷ.കെപി,അര്‍ച്ചന.സി,നുവൈറ.പി.ടി,നാജിയ.കെ,കാര്‍ത്തിക,ആര്യ,ശ്രീ നന്ദന എന്നിവര്‍ നേതൃത്വം നല്‍കി.വിദ്യാര്‍ത്ഥികള്‍ നിര്‍മ്മിച്ച ഫയലുകള്‍ എന്‍. എസ്.എസ് ലീഡര്‍ ഉണ്ണീന്‍ അബ്നാന്‍.കെ,നബ്ഹാന്‍.ടികെ എന്നിവര്‍ ചേര്‍ന്ന് എടത്തനാട്ടുകര പാലിയേറ്റീവ് കെയര്‍ സൊസൈറ്റിയുടെ ജനറല്‍ സെക്രട്ടറി മുഹമ്മദ് സക്കീര്‍, ജോണ്‍ സെക്രട്ടറി റഹീസ് എടത്തനാട്ടുകര എന്നിവര്‍ക്ക് കൈമാറി.