മണ്ണാര്‍ക്കാട്:കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധനയ ങ്ങള് ക്കും പൊതു മേഖല സ്ഥാപനങ്ങള്‍ വില്‍പ്പന നടത്തുന്ന തിനുമെതി രെ സംയുക്ത ട്രേഡ് യൂണിയന് നടത്തുന്ന ദേശീയ പ്രക്ഷോഭത്തി ന്റെ ഭാഗമായി മണ്ണാര്‍ക്കാടും പ്രക്ഷോഭം നടന്നു.സംയുക്ത ട്രേഡ് യൂണിയന് സമരസമിതിയുടെ നേതൃത്വത്തില്‍ നടന്ന പ്രക്ഷോഭം സിഐടിയു ജില്ലാ ജോയിന്റ് സെക്രട്ടറി പി മനോമോഹനന്‍ ഉദ്ഘാ ടനം ചെയ്തു.എസ്ടിയു ജില്ലാ സെക്രട്ടറി അഡ്വ നാസര്‍ കൊമ്പത്ത് അധ്യക്ഷനായി.ഐഎന്‍ടിയുസി ജില്ലാ സെക്രട്ടറി പിആര്‍ സുരേഷ് ,യുടിയുസി ജില്ലാ സെക്രട്ടറി അയ്യപ്പന്,എച്ച് എം എസ് ജില്ലാ സെക്ര ട്ടറി ബാലന് പൊറ്റശ്ശേരി,സിഐടിയു ഡിവിഷന് സെക്രട്ടറി കെപി മസൂദ്,ഡിവിഷന് പ്രസിഡന്റ് കൃഷ്ണകുമാര്‍,എഐടിയുസി ജില്ലാ എക്സിക്യുട്ടീവ് അംഗം പി പരമശിവന്,എസ് ടിയു ജില്ലാ കമ്മിറ്റി അംഗം നാസര്‍ പാതാക്കര,ഐഎന്‍ടിയുസി മണ്ഡലം പ്രസിഡന്റ് അനീഷ് എന്നിവര്‍ സംസാരിച്ചു.എഐടിയുസി മണ്ഡലം പ്രസിഡ ന്റ് കെകെ സുരേന്ദ്രന് സ്വാഗതവും എന്‍എല്‍സി ജില്ലാ കണ്‍വീനര്‍ ഹൈദരലി നന്ദിയും പറഞ്ഞു.