കാഞ്ഞിരപ്പുഴ:ഡാമില്‍ മൂന്ന് ലക്ഷത്തോളം മത്സ്യ കുഞ്ഞുങ്ങളെ നിക്ഷേപിച്ചു.കെവി വിജയദാസ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. കാ ഞ്ഞിരപ്പുഴ പട്ടിക ജാ തി പട്ടികവര്‍ഗ റിസര്‍വോയര്‍ സഹകരണ സം ഘം അംഗങ്ങളായ മത്സ്യ തൊഴിലാളികളുടെ സാമൂഹികവും സാമ്പ ത്തികവുമായ പു രോഗമനവും ഉപഭോക്താക്കള്‍ക്ക് ഗുണമേന്‍മയു ള്ള മത്സ്യം മിതമാ യ നിരക്കില്‍ ലഭ്യമാക്കുകയെന്ന ലക്ഷ്യം മുന്‍ നിര്‍ത്തിയാണ് ഫിഷ റീസ് വകുപ്പിന്റെ മത്സ്യകുഞ്ഞുങ്ങളെ നി ക്ഷേപിക്കുന്ന പദ്ധതി നടപ്പാക്കുന്നത്.2020-21 സാമ്പത്തിക വര്‍ഷ ത്തില്‍ എംഎല്‍എയുടെ പ്രത്യേക താല്‍പ്പര്യ പ്രകാരം ഫിഷറീസ് വകുപ്പ് മന്ത്രി ഇടപെട്ട് കാഞ്ഞിരപ്പുഴ ഡാമില്‍ മത്സ്യകുഞ്ഞ് നിക്ഷേ പത്തിന് 2,07,200 രൂപ അനുവദിച്ചിരുന്നു.കട്ട്‌ല,രോഹു ഇനത്തില്‍ പ്പെട്ട മത്സ്യകുഞ്ഞുങ്ങളെയാണ് നിക്ഷേപിച്ചത്.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി മണികണ്ഠന്‍ അധ്യക്ഷനായി. ബ്ലോ ക്ക് പഞ്ചായത്ത് പ്രസിഡന്റ് ഒപി ഷെരീഫ് മുഖ്യാതിഥിയായിരുന്നു. വാര്‍ഡ് മെമ്പര്‍ ഗണേഷ് കുമാര്‍,സഹകരണ സംഘം പ്രസിഡന്റ് കെആര്‍ സുനില്‍കുമാര്‍,കെപിഐപി എക്‌സി.എഞ്ചി. അനില്‍ കുമാര്‍,അസി.എഞ്ചിനീയര്‍ രാഹുല്‍ മധു,മലമ്പുഴ ഫിഷറീസ് ഡെവലപ്പമെന്റ് ഓഫീസര്‍ ശ്രീധരന്‍ കുഞ്ഞുമണി സ്വാഗതവും കാഞ്ഞിരപ്പുഴ ഫിഷറീസ് എസ് സി എസ് ടി സഹകരണ സംഘം എക്‌സ് ഓഫീഷ്യോ സെക്രട്ടറി കെ വി സന്തോഷ് കുമാര്‍ നന്ദിയും പറഞ്ഞു.