തെങ്കര:തെങ്കര പഞ്ചായത്ത് ബിജെപി ഉപരോധിച്ചു. വോട്ടര്‍ പട്ടിക യില്‍ പേര് ചേര്‍ക്കാനും ഒഴിവാക്കാനും വാര്‍ഡ് മാറ്റാനുമായി നല്‍ കിയ അപേക്ഷകള്‍ ഭൂരിഭാഗവും പരിഗണിച്ചില്ലെന്നാരോപി ച്ചായി രുന്നു പ്രതിഷേധം.തുടര്‍ന്ന് തഹസില്‍ദാര്‍ ആര്‍ ബാബുരാജ്, പഞ്ചാ യത്ത് സെക്രട്ടറി ഷരീഫുദ്ദീന്‍ എന്നിവര്‍ ബിജെപി ജില്ലാ സെക്രട്ടറി ബി മനോജ്,നിയോജക മണ്ഡലം പ്രസിഡന്റ് എപി സുരേഷ്‌കുമാര്‍, നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി എ ബാലഗോപാല്‍,ബിജു നെല്ലമ്പാനി എന്നിവരുമായി നടത്തിയ ചര്‍ച്ചയില്‍ എല്ലാ അപേക്ഷ കളും നാളെ പരിഗണിക്കാമെന്ന ഉറപ്പിന്റെ അടിസ്ഥാനത്തില്‍ ഉപരോധം അവസാനിപ്പിക്കുകയായിരുന്നു.വൈകീട്ട് നാലരയോടെ തുടങ്ങിയ ഉപരോധ സമരം ആറരയോടെയാണ് അവസാനിപ്പിച്ചത്. നേതാക്കളായ വവി പ്രസാദ്,ബി സുരേഷ്,രതീഷ് ബാബു തുടങ്ങി യവര്‍ നേതൃത്വം നല്‍കി.