കുമരംപുത്തൂര്‍:കേന്ദ്ര സര്‍ക്കാറിന്റെ കര്‍ഷക വിരുദ്ധ ബില്ലിനെ തിരെ അഖിലേന്ത്യാ യൂത്ത് കോണ്‍ഗ്രസ്സ് കമ്മറ്റി നടത്തുന്ന സമരങ്ങളുടെ ഭാഗമായി കുമരംപുത്തൂര്‍ യൂത്ത് കോണ്‍ഗ്രസ്സ് കമറ്റിയുടെ നേത്വതത്തില്‍ എസ്ബിഐ ബാങ്കിന് മുന്നില്‍ ധര്‍ണ നടത്തി. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡണ്ട് വി വി ഷൗക്കത്തലി ഉദ്ഘാടനം ചെയ്തു.യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് രാജന് ആമ്പാടത്ത് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് വൈസ് പ്രസിഡണ്ട് അന്‍വര്‍ ആമ്പാടത്ത് ,ബ്ലോക്ക് സെക്രട്ടറി വി പി ശശികുമാര്‍ ,മുന്‍ മണ്ഡലം പ്രസിഡണ്ട് സൂര്യകുമാര്‍ , മുതിര്‍ന്ന നേതാവ് രാമചന്ദ്രന്‍നായര്‍, കുമരംപുത്തൂര്‍ മണ്ഡലം ജനറല്‍ സെക്രട്ടറി കണ്ണന് മൈലാംപാടം, കര്‍ഷക കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് മൊയ്തീന്‍കുട്ടി ,ഫൈസല്‍ കൊന്നപ്പടി, നാസര്‍ കുളപ്പാടം, ജംഷാദ്, ഷനുബ്, ഇര്ഫാന്, സതിഷ്, ദാസന് എന്നിവര്‍ സംസാരിച്ചു.