മണ്ണാര്‍ക്കാട്:അധ്യാപകരുടെയും ജീവനക്കാരുടെയും മേല്‍ രണ്ടാ മതും ശമ്പളം പിടിക്കല്‍ അടിച്ചേല്‍പ്പിക്കാനുള്ള നീക്കം ഉപേക്ഷി ക്കുക,അധ്യാപക തസ്തികകള്‍ വെട്ടിക്കുറക്കാനുള്ള സര്‍ക്കാര്‍ നില പാട് തിരുത്തുക,അധ്യാപക നിയമനങ്ങള്‍ അംഗീകരിച്ച് ശമ്പളം ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കെ.എസ്. ടി.യു മണ്ണാര്‍ക്കാട് വിദ്യാഭ്യാസ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസിന് മുന്നില്‍ പ്രതിഷേധ സംഗമം നട ത്തി.കെ.എസ്.ടി.യു സംസ്ഥാന ജനറല്‍ സെക്രട്ടറി കരീം പടുകുണ്ടില്‍ ഉദ്ഘാടനം ചെയ്തു.വിദ്യാഭ്യാസ ജില്ലാ പ്രസിഡണ്ട് അബൂബക്കര്‍ കാപ്പുങ്ങല്‍ അധ്യക്ഷനായി.ജനറല്‍ സെക്രട്ടറി പി.അന്‍വര്‍ സാദത്ത്,റവന്യൂ ജില്ലാ പ്രസിഡണ്ട് സിദ്ദീഖ് പാറോ ക്കോട്,ഭാരവാഹികളായകെ.പി.എ.സലീം,കെ.കെ.എം.സഫുവാന്‍,വിദ്യാഭ്യാസ ജില്ലാ ട്രഷറര്‍ സി.പി.ഷിഹാബുദ്ദീന്‍, കെ.അബ്ദുല്‍ ഖാദര്‍,ടി.കെ.മുഹമ്മദ് ഹനീഫ, എന്‍.ഷാനവാസലി, കെ.എ. അബ്ദുമനാഫ്,കെ.ജി.മണികണ്ഠന്‍ എന്നിവര്‍ സംസാരിച്ചു. കെ.വി.ഇല്യാസ്,ടി.പി.മന്‍സൂര്‍,പി.പി.ഹംസ,പി.പി.ഫിറോസ് ബാബു, പി.ഹംസ,പി.മുഹമ്മദലി,കെ.ഷമീര്‍,കെ.ബഷീര്‍, കെ.പി.ഹാരിസ്
നേതൃത്വം നല്‍കി.