മണ്ണാര്‍ക്കാട്:കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുന്ന സ്വാകര്യവത്കരണ ത്തിനും തൊഴില്‍ നിയമ ഭേദഗതിക്കുമെതിരെ തൊഴിലാളിക ളുടെ സംയുക്ത ദേശീയ പ്രക്ഷോഭം സെപ്റ്റംബര്‍ 23ന് നടക്കും. മണ്ണാ ര്‍ക്കാടും വിവിധ പഞ്ചായത്ത് കേന്ദ്രങ്ങളിലും പ്രക്ഷോഭം സംഘടി പ്പിക്കാന്‍ മണ്ണാര്‍ക്കാട് ചേര്‍ന്ന സംയുക്ത ട്രേഡ് യൂണിയന്‍ സമര സമതി യോഗം തീരുമാനിച്ചു.മണ്ണാര്‍ക്കാട് നടക്കുന്ന സമരം സിഐ ടിയു ജില്ലാ ട്രഷറര്‍ ടികെ അച്യുതന്‍ ഉദ്ഘാടനം ചെയ്യും.സമര സമിതി യോഗത്തില്‍ വിവിധ തൊഴിലാളി സംഘടന നേതാക്കളായ കെപി മസൂദ്,കൃഷ്ണകുമാര്‍,ഹക്കീം മണ്ണാര്‍ക്കാട്,പികെ ഉമ്മര്‍, അബ്ദു റഹ്മാന്‍,സുരേന്ദ്രന്‍,അജേഷ്,സജീഷ്,നാസര്‍ പാതക്കര, മുത്തുട്ടി, അയ്യപ്പന്‍,പിസി ഹൈദരലി,എന്നിവര്‍ പങ്കെടുത്തു.