കുമരംപുത്തൂര്‍ :പയ്യനെടം റോഡിന്റെ ശോചനീയാവസ്ഥക്കെ തി രെ ബിജെപി കുമരംപുത്തൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വ ത്തില്‍ ശയന പ്രദക്ഷിണസമരം നടത്തി. റോഡിന്റെ ശോചനീയാ വസ്ഥ പരിഹരിക്കുന്നതിനു പകരം എല്‍ഡിഎഫും യുഡിഎഫും അഴിമതി നടത്തുന്നതിന് ജനങ്ങളെ വിഡ്ഢികളാക്കി ഒത്തു കളി ക്കുകയാണ് ചെയ്യുന്നതെന്ന് സമരം ഉദഘാടനം ചെയ്ത ബിജെപി ജില്ലാ സെക്രട്ടറി ബി. മനോജ് പറഞ്ഞു.റോഡിന്റെയും അഴുക്കുചാലി ന്റേയും നിര്‍മ്മാണത്തിലെ അശാസ്ത്രീയത പരിഹരിച്ച് ഉടനടി പൂര്‍ത്തിയാക്കി ഗതാഗതയോഗ്യമാക്കി ജനങ്ങളെ ഈ ദുരിതക്കയ ത്തില്‍ നിന്ന് രക്ഷിക്കണമെന്നും മനോജ് ആവശ്യപ്പെട്ടു.ബിജെപി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് പി.ഷിബു അധ്യക്ഷത വഹിച്ചു. ബിജെപി നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി എ. ബാലഗോപാ ലന്‍,സെക്രട്ടറി ബിജു നെല്ലംമ്പാനി,വൈസ് പ്രസിഡന്റ് എം. സുബ്ര ഹ്മണ്യന്‍,ജില്ലാ കമ്മിറ്റി അംഗം എം.വി.രവീന്ദ്രന്‍,യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റ് പി. ബാബുരാജ്,ബിജെപി കുമരംപുത്തൂര്‍ പഞ്ചായത്ത് കമ്മിറ്റി ജനറല്‍ സെക്രട്ടറി കെ.പ്രസാദ്, ബാലകൃഷ്ണന്‍,പി. രാമദാസ്, അഡ്വ.പി.സിധിന്‍,എം.സി മാധവന്‍, ജംഷാദ്,രാജന്‍ എന്നിവര്‍ സംസാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!