അഗളി: സമ്പാര്‍ക്കോട് ഊരിന് സമീപത്ത് നിന്നും മലമ്പാമ്പിനെ പിടികൂടി.ഏകദേശം 20 കിലോയോളം ഭാരവും പത്തടിയോളം നീളവും വരുന്ന മലമ്പാമ്പിനെ വനംവകുപ്പ് ആര്‍ആര്‍ടി സംഘമാണ് പിടികൂടിയത്.തൊഴിലുറപ്പ് തൊഴിലാളികളാണ് പാമ്പിനെ കണ്ട കാര്യം ഇന്ന് ഉച്ചയോടെ വനംവകുപ്പില്‍ അറിയിച്ചത്.സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ ബി ബിനുവിന്റെ നിര്‍ദേശാനുസരണം ആര്‍ ആര്‍ടി അംഗങ്ങളായ ആന്റണി സ്വാമി, സിദ്ദീഖ്, മോഹന്‍ കുമാര്‍, ജയന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തു കയും പാമ്പിനെ പിടികൂടുകയുമായിരുന്നു.പാമ്പിനെ പിന്നീട് വന ത്തില്‍ വിട്ടതായി ആര്‍ആര്‍ടി അറിയിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!