അലനല്ലൂര്‍: ഗ്രാമപഞ്ചായത്തിന്റെ ആരോഗ്യ വിദ്യാഭ്യാസ മേഖല യിലെ മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ റഷീദ് ആലായനെ അലനല്ലൂര്‍ മേഖലാ മുസ്ലിം യൂത്ത് ലീഗ് ആദരിച്ചു.യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു.ജനപ്രതിനിധികളുടെ കാലാവധി പൂര്‍ത്തിയാകുമ്പോള്‍ ജനമധ്യത്തില്‍ ചൂണ്ടികാണിക്കുന്ന അടയാള പ്പെടുത്തലുകള്‍ ഉണ്ടാക്കുക എന്നതാണ് ചെയ്യേണ്ടതെന്നും അക്കാ ര്യത്തില്‍ റഷീദ് ആലായന്‍ വലിയ ആശായങ്ങളാണ് പ്രാവര്‍ത്തി കമാക്കിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്ത് തന്നെ ആദ്യമായി അലനല്ലൂര്‍ ഗ്രാമപഞ്ചായത്ത് നടപ്പിലാക്കിയ പാലിയേറ്റീവ് അംഗങ്ങള്‍ക്ക് പെന്‍ഷന്‍, ആശാപ്രവ ര്‍ത്തകര്‍ക്ക് സ്വന്തം ചെലവിന്‍ ഇന്‍ഷുറന്‍സ്, ഭവന രഹിതരായ വിദ്യാര്‍ത്ഥികള്‍ക്കായി ‘വിദ്യാഭവന്‍ പദ്ധതി’, വിവിധ സ്‌കോളര്‍ ഷിപ്പുകള്‍ പരിചയപ്പെടുത്തിയ ‘ഗെറ്റ് റെഡി’ തുടങ്ങി നിരവധി പദ്ധതികള്‍ രൂപം നല്‍കി പ്രാവര്‍ത്തികമാക്കിയതിനാണ് യൂത്ത് ലീഗ് ആദരം നല്‍കിയത്.

മുനവ്വറലി ശിഹാബ് തങ്ങള്‍ ഉപഹാരം നല്‍കി. യൂത്ത് ലീഗ് മേഖലാ പ്രസിഡന്റ് അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് മേഖലാ പ്രസിഡന്റ് ബഷീര്‍ തെക്കന്‍, ട്രഷറര്‍ അഷറഫ് എന്ന ഇണ്ണി, കെ.വേണുഗോ പാല്‍, യൂത്ത് ലീഗ് മേഖലാ സെക്രട്ടറി സത്താര്‍ കമാലി, മണ്ഡലം സെക്രട്ടറി ബുഷൈര്‍ അരിയകുണ്ട്, ടി.അഷറഫ്, താഹിര്‍ അലനല്ലൂര്‍, റിയാസ്, അസ്‌ക്കര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!