മണ്ണാര്‍ക്കാട്:ശക്തമായ മഴയില്‍ മണ്ണാര്‍ക്കാട്-തെങ്കര ശുദ്ധജല വിത രണ പദ്ധതിയുടെ കിണറിനകത്ത് മണലും ചെളിയും കയറിയതി നാല്‍ പമ്പിങ്ങിന് തടസ്സം നേരിട്ടിരിക്കുന്നു. പുഴയിലെ വെള്ളം താഴ്ന്നാല്‍ മാത്രമേ പ്രവൃത്തി തുടങ്ങാന്‍ സാധിക്കു.കിണറിനകം വൃത്തിയാക്കുന്നതുവരെ മണ്ണാര്‍ക്കാട് മുനിസിപ്പാലിറ്റി, തെങ്കര പഞ്ചായത്ത് എന്നിവിടങ്ങളില്‍ ശുദ്ധജല വിതരണം വരുന്ന ഏതാ നും ദിവസം തടസ്സപ്പെടുന്നതാണെന്ന് വാട്ടര്‍ അതോറിറ്റി അസി.എഞ്ചിനീയര്‍ അറിയിച്ചു.