റിപ്പോര്‍ട്ട്:സമദ് കല്ലടിക്കോട്

കല്ലടിക്കോട്: ലോക്ക്ഡൗണ്‍ പ്രതിസന്ധി കാലത്ത് മുള പൊട്ടിയ പുതിയ കൃഷി സ്‌നേഹത്തിന്റെ ഹരിതാഭയിലാണ് കരിമ്പ കാഞ്ഞിരാനി മോഴേനി വീട്ടില്‍ എം.കെ.ഹരിദാസന്‍.കോവിഡ് സാഹചര്യത്തില്‍ തൊഴിലും വരുമാനവും നഷ്ടം വന്നു തുടങ്ങുക യും റബര്‍ ആദായകരമല്ലാതാവുകയും ചെയ്തപ്പോഴാണ് കൂടുതല്‍ സമയം വിവിധയിനം പച്ചക്കറികളുടെ കൃഷിയിലേക്ക് തിരിയുന്ന ത്.കഠിനാധ്വാനം ചെയ്യാനുള്ള ആത്മബലവും തലമുറകളായി പകര്‍ന്നു കിട്ടിയ കൃഷിയോടുള്ള താല്പര്യവും ആധുനിക കൃഷി രീതികളെ കുറിച്ചുള്ള അന്വേഷണത്തില്‍ കൊണ്ടെത്തിച്ചു.കരിമ്പ കൃഷി ഓഫീസറും ഇക്കോ ഷോപ്പുംവേണ്ടത്ര പ്രോത്സാഹനം നല്‍കി.

പച്ചക്കറികള്‍ക്കു പുറമേകപ്പ,വാഴ,ചേന,ചേമ്പ്,ഇഞ്ചി,മഞ്ഞള്‍ എന്നി വയും കൃഷിയിറക്കി.ശരീരത്തിലെ നിര്‍ജ്ജലീകരണത്തെ ഇല്ലാതാ ക്കുന്ന കുക്കുമ്പര്‍ ആയിരുന്നു ഉത്പാദനത്തില്‍ പ്രധാനം. സംയോ ജിത കൃഷി രീതിയാണ് നടപ്പാക്കിയത്.വീടിനോട് ചേര്‍ന്നുള്ള സ്ഥല ത്ത് കൃഷിയില്‍ സജീവമായി കൊണ്ടിരുന്നപ്പോള്‍ വലിയൊരു പാഠം പഠിച്ചു.നമ്മുടെ നിത്യജീവിതത്തിലെ ഒരല്‍പ്പസമയം കൃഷി ക്കായി മാറ്റിവച്ചാല്‍ ഒരു കുടുബത്തിന് കഴിക്കാനുള്ള വിഷരഹിത പച്ചക്കറി ഒരുവിധം നമുക്ക് വീട്ടില്‍ ഉണ്ടാക്കിയെടുക്കാം.

സമൃദ്ധമായി വിളഞ്ഞ പച്ചക്കറികള്‍ സ്വന്തം വീട്ടാവശ്യത്തിന് ഉപയോഗിക്കാനും കടകളില്‍ വില്‍ക്കാനും കഴിയുന്നുണ്ട്.വാര്‍ഡ് തല പഴം പച്ചക്കറി സമിതിയുടെ സാരഥികളിലൊരാളായഇദ്ദേഹം തരിശ് നിലങ്ങള്‍ കൃഷിയിറക്കുന്നതിന് മറ്റുള്ളവര്‍ക്കും പ്രചോദന മേകി. ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുള്ള പച്ചക്കറി കൃഷിയെന്ന രീതി യില്‍ കാര്‍ഷികവൃത്തി തുടങ്ങുന്നവരുണ്ട്. ലോക്ക്ഡൗണിലെ സമ യക്കൂടുതലും ഭക്ഷ്യവസ്തുക്കള്‍ ഭാവിയില്‍ ലഭിക്കുമോ എന്നുള്ള ആശങ്കയും പലരെയും കൃഷിചെയ്യാന്‍ പ്രേരിപ്പിച്ച കൂട്ടത്തിലാണ് ഹരിദാസനും ഈ മേഖലയിലേക്ക് ശ്രദ്ധയൂന്നിയത്.എന്നാല്‍ വരുമാ നമില്ലാതെ കാടുപിടിച്ചുകിടന്ന സ്ഥലത്ത് കൃഷിയുടെ പുതുനാമ്പു കള്‍ മുളക്കുകയും നിത്യ വരുമാനമാവുകയും ചെയ്ത സന്തോഷ ത്തി ലാണ് ഇപ്പോള്‍ ഇവര്‍. വീട്ടിലെ എല്ലാ അംഗങ്ങളും ഈ ജൈവ കൃഷി യുടെ ഭാഗമാണ്.പുറത്തു നിന്നും ആരെയും ആശ്രയിക്കാതെയാണ് കൃഷിക്ക് മണ്ണൊരുക്കിയതും ഇപ്പോള്‍ പരിപാലിക്കുന്നതും.കൃഷി പൂര്‍ണതോതില്‍ തുടരാനാണ് ഇദ്ദേഹത്തിന്റെ തീരുമാനം.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!