മണ്ണാര്‍ക്കാട്: ഇരുപതു വര്‍ഷത്തിലേറെയായി മണ്ണാര്‍ക്കാട് മേഖല യില്‍ ഏറ്റവുകൂടുതല്‍ രക്തദാന ക്യാംപുകള്‍ സംഘടിപ്പിച്ച ഫ്രണ്ട്സ് ക്ലബ്ബ് പള്ളിക്കുന്ന് മണ്ണാര്‍ക്കാട് ഗവണ്മെന്റ് ബ്ലഡ് ബാങ്കു മായി സഹകരിച്ചുകൊണ്ട് കഴിഞ്ഞ ദിവസം രക്തദാന ക്യാംപ് സംഘടിപ്പിച്ചു.ബ്ലഡ് ബാങ്കിന്റെ നിര്‍ദ്ദേശാനുസരണം 15ഓളം ആളുകളാണ് രക്തദാനക്യാംപില്‍ പങ്കെടുത്തത്.

മണ്ണാര്‍ക്കാട് ബ്ലോക്ക് മെമ്പര്‍ രാജന്‍ ആമ്പാടത്ത് , നിയാസ് പൂഞ്ചോല ,ഫാറുഖ് നാലകത്ത് , ജംഷീര്‍, സജീര്‍ കെ കെ, സൈദലവി , സുനീര്‍ വി. പി തുടങ്ങിയവര്‍ നേതൃത്വം നല്‍കി. പാലക്കാട്, മലപ്പുറം ജില്ല കളില്‍നിന്നായി പെരിന്തല്‍മണ്ണ ഗവണ്മെന്റ് ബ്ലഡ് ബാങ്കിലേക്ക് ഏറ്റ വും കൂടുതല്‍ രക്തം (ക്ലബ്ബടിസ്ഥാനത്തില്‍) ദാനം ചെയ്തു രണ്ടു തവ ണ പുരസ്‌കാരം ഏറ്റുവാങ്ങിയ ക്ലബ്ബിന്റെ ജീവകാരുണ്യ പ്രവര്‍ത്ത ങ്ങളുടെ തുടര്‍ച്ചയെന്നോണമാണ് മണ്ണാര്‍ക്കാട് ഗവണ്മെന്റ് ബ്ലഡ് ബാങ്കിലേക്കും രക്തം നല്‍കിയത്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!