പാലക്കാട്: ജില്ലാ ആശുപത്രിയില്‍ അട്ടപ്പാടിയിലെ ആദിവാസി യുവതി( 39)യുടേയും വടക്കന്തറ സ്വദേശിനിയുടേയും (79 )മൃത ദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കവെ മാറി പോയതുമായി ബന്ധപ്പെട്ട് നടത്തിയ പ്രാഥമിക അന്വേഷണത്തിന്റെ അടിസ്ഥാ നത്തില്‍ ജില്ലാ ആശുപത്രിയിലെ ആറ് താല്‍ക്കാലിക ജീവനക്കാരെ പിരിച്ചുവിടുകയും ഒരു അറ്റന്റര്‍ (ഗ്രേഡ് 2) ജീവനക്കാരനെ സസ് പെന്‍ഡ് ചെയ്യുകയും ചെയ്തതായി ഡിഎംഒ അറിയിച്ചു. ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റ് നിര്‍ദ്ദേശപ്രകാരമാണ് നടപടി സ്വീകരിച്ചത്. ജില്ലാ ആരോഗ്യ വകുപ്പ് സമര്‍പ്പിച്ച റിപ്പോര്‍ട്ട് പരിശോധിച്ചശേഷം ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റ് തുടര്‍ന്നും നടപടികള്‍ ആവശ്യമെങ്കില്‍ സ്വീകരിക്കുമെന്നും ഡിഎംഒ അറിയിച്ചിട്ടുണ്ട്.