മണ്ണാര്‍ക്കാട് :ആദിവാസി യുവതിയുടെ മൃതദേഹം മാറി സംസ്‌കരി ച്ച സംഭവത്തില്‍ കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടു ക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.കോവിഡ് പോസിറ്റീ വായ വടക്കന്തറ സ്വദേശിനിയുടെ മൃതദേഹത്തിന് പകരമാണ് വെള്ളത്തില്‍ മുങ്ങി മരിച്ച അട്ടപ്പാടി സ്വദേശിനിയായ യുവതിയു ടെ മൃതദേഹംആശുപത്രിയില്‍ നിന്നും മാറി നല്‍കിയത്. മരണാ നന്തര ക്രിയകള്‍ ചെയ്യാന്‍ പോലും യുവതിയുടെ കുടുംബാംഗങ്ങ ള്‍ക്ക് കഴിഞ്ഞിട്ടില്ല. സംഭവ ത്തില്‍ ഉത്തരവാദികളായ ഉദ്യോഗസ്ഥ ര്‍ക്കെതിരെ വകുപ്പ് തല അന്വേഷണം നടത്തി നടപടി സ്വീകരി ക്കണമെന്നും യൂത്ത് കോണ്‍ ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് ഗിരീഷ് ഗുപ്ത ആവശ്യപ്പെട്ടു.