മണ്ണാര്‍ക്കാട്: അട്ടപ്പാടിയിലെ ആദിവാസി യുവതിയുടെ മൃതദേഹം മാറി സംസ്‌കരിക്കാന്‍ ഇടയായ സംഭവത്തിന് ഉത്തരവാദികളായ മുഴുവന്‍ ഉദ്യോഗസ്ഥര്‍ക്കെതിരെയും സസ്പെന്‍ഷന്‍ അടക്കമുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്ന് എന്‍ ഷംസുദ്ദീന്‍ എംഎല്‍ എ വാര്‍ത്താ കുറിപ്പില്‍ ആവശ്യപ്പെട്ടു.വളരെ നിരുത്തരവാദപര മായാണ് ആശുപത്രി അധികൃതര്‍ പെരുമാറിയത്. പ്രായവ്യത്യാസ മുള്ള രണ്ട് മൃതദേഹങ്ങളാണ് മാറിയത്. മാറിപ്പോവുക മാത്രമല്ല യുവതിയുടെ മൃതദേഹം സംസ്‌കരിച്ചിട്ടും പിശക് മനസ്സിലാക്കാന്‍ കഴിയാത്ത വിധം പ്രവര്‍ത്തിച്ച ആരോഗ്യ വകുപ്പ് ജീവനക്കാരുടെ നിരുത്തരവാദപരമായ പ്രവര്‍ത്തി പൊറുക്കാവുന്നതല്ല. മൃതദേഹ ങ്ങളോട് കാണിക്കുന്ന അനാദരവാണിത്.മനുഷ്യാവകാശ കമ്മീ ഷനും ഈ വിഷയത്തില്‍ ഇടപെട്ട് കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണം.

ആചാരനുഷ്ഠാനത്തിന് അനുസൃതമായി മൃതദേഹം സംസ്‌കരി ക്കാന്‍ കഴിയാത്ത ദു:ഖം വളരെ വലുതാണെന്നും ഇക്കാര്യങ്ങള്‍ പരിഗണിച്ച് കുടുംബത്തിന് സര്‍ക്കാര്‍ മാന്യമായ നഷ്ടപരിഹാരം നല്‍കണമെന്നും എംഎല്‍എ ആവശ്യപ്പെട്ടു.കോവിഡ് പ്രതിരോ ധത്തിലും മറ്റുമുള്ള സംസ്ഥാനത്തെ ആരോഗ്യവകുപ്പിന്റെ ഉദാസീ നതയ്ക്ക് ഏറ്റവും വലിയ ഉദാഹരണമാണ് ഈ ദാരുണമായ സംഭ വം.കോവിഡ് ഇല്ലാത്ത യുവതിയെ കോവിഡ് പ്രോട്ടോക്കോള്‍ പ്രകാ രം മാറി സംസ്‌കരിച്ചിരിക്കുകയാണ്.കോവിഡ് രോഗികള്‍ മരിക്കു മ്പോള്‍ പോലും ആരോഗ്യവകുപ്പില്‍ നിന്നും കിട്ടുന്ന പരിചരണം എന്താണെന്ന് ഇതുവഴി തെളിഞ്ഞിരിക്കുകയാണ്.ഈ ദാരുണമായ സംഭവത്തില്‍ കര്‍ശന നടപടികളും നഷ്ടപരിഹാരവും ഉണ്ടായി ല്ലെങ്കില്‍ ശക്തമായ പോരാട്ടങ്ങള്‍ സര്‍ക്കാരിനെതിരെ സംഘടി പ്പിക്കുമെന്നും എംഎല്‍എ അറിയിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!