പാലക്കാട്:ജില്ലയിലെ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍മാര്‍ക്കും ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്കുമായി ഇ – പ്രോസിക്യൂഷന്‍ പരിശീലനം സംഘടിപ്പിച്ചു. പാലക്കാട് എന്‍.ഐ. സി. സെന്ററില്‍ നടന്ന പരിശീലന പരിപാടി ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന്‍സ് (ഭരണം) പി.ബാബുരാജ് ഉദ്ഘാടനം ചെയ്തു. ജില്ലയില്‍ ഇ-പ്രോസിക്യൂഷന്‍ സംവിധാനം നടപ്പിലാക്കുമെന്നും അതിലൂടെ പോലീസിനും പ്രോസിക്യൂഷനും കേസുകളുടെ രേഖകള്‍ ഉടനടി കൈമാറാന്‍ സാധിക്കുമെന്നും പി. ബാബുരാജ് പറഞ്ഞു.
പോലീസും പ്രോസിക്യൂഷനും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തമാക്കി നിയമ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സുഗമമാക്കുക ലക്ഷ്യമിട്ടാണ് പരിശീലനം സംഘടിപ്പിച്ചത് . പ്രോസിക്യൂട്ടര്‍മാരി ല്‍നിന്നുള്ള നിയമോപദേശം, കുറ്റപത്ര അനുമതി, ദൈനം ദിന കേസ് വിവരങ്ങള്‍, ജാമ്യ ഹര്‍ജികളുടെ തീര്‍പ്പാക്കല്‍, അപ്പീല്‍ തുടങ്ങിയ വിവരങ്ങളാണ് ഇ-പ്രോസിക്യൂഷന്‍ സംവിധാനത്തിന്റെ ആദ്യ ഘട്ടത്തില്‍ ഒരുക്കിയിരിക്കുന്നത്. 20 ഓളം പേര്‍ പരിശീലനത്തില്‍ പങ്കെടുത്തു.
പ്രോസിക്യൂഷന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ (എച്ച്. ക്യൂ) ഇ. ലതയുടെ അധ്യക്ഷതയില്‍ നടന്ന പരിപാടിയില്‍ നാഷണല്‍ ഇന്‍ഫോര്‍ മേഷന്‍സ് സെന്റര്‍ ടെക്നിക്കല്‍ ഡയറക്ടര്‍ ജയകുമാര്‍ മുഖ്യ പ്രഭാഷണം നടത്തി. സീനിയര്‍ പ്രോസിക്യൂട്ടര്‍ പി. പ്രേംനാഥ്, ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന്‍ ഷീബ, അഡ്മിനി സ്ട്രേഷന്‍ ഡി.വൈ.എസ്.പി. പി.പ്രോശോഭ്, ഡി.സി.ആര്‍.ബി. ഡി.വൈ.എസ്.പി. കെ.എല്‍. രാധാകൃഷ്ണന്‍, എന്‍.ഐ.സി., ടെക്നി ക്കല്‍ ഡയറക്ടര്‍ പി. സുരേഷ്‌കുമാര്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.