പാലക്കാട് :ജില്ലാ ആശുപത്രിയില്‍ അട്ടപ്പാടിയിലെ ആദിവാസി ( 39) യുവതിയുടേയും വടക്കന്തറ സ്വദേശിനിയുടേയും (79)മൃതദേഹങ്ങ ള്‍ ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കവെ മാറി പോയതുമായി ബന്ധ പ്പെട്ട് ജില്ലാ കലക്ടര്‍ ഡി.എം.ഒ യോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ഡി.എം.ഒ അന്വേഷണ റിപ്പോര്‍ട്ട് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു .ആശുപത്രി അധികൃതര്‍ക്ക് മനുഷ്യസഹജമായ വീഴ്ച സംഭവിച്ചിട്ടു ണ്ടെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നതിനാല്‍ ഇതില്‍ തുടര്‍ നടപടി സ്വീകരിക്കാന്‍ ഡി.എം.ഒയ്ക്ക് ജില്ലാ കലക്ടര്‍ നിര്‍ദ്ദേശം നല്‍കി. റിപ്പോര്‍ട്ട് സര്‍ക്കാരിനും നല്‍കിയിട്ടുണ്ട്.
79 കാരിയായ വടക്കന്തറ സ്വദേശിനി കോവിഡ് പോസിറ്റീവ് ആയി രുന്നു.അട്ടപ്പാടി സ്വദേശിനിയുടേത് മുങ്ങി മരണവും. ഇരുവരുടേ യും മൃതദേഹം ജില്ലാ ആശുപത്രിയില്‍ ബന്ധുക്കള്‍ തിരിച്ചറി ഞ്ഞറിഞ്ഞിരുന്നുവെങ്കിലും കോവിഡ് പോസിറ്റീവായ വ്യക്തി യുടെ മൃതദേഹം പൂര്‍ണ്ണമായും മൂടിയ നിലയിലായിരുന്നു.അട്ടപ്പാടി സ്വദേശിനിയുടെ മൃതദേഹം വടക്കന്തറ സ്വദേശിയുടെ കുടുംബാം ഗങ്ങള്‍ ഏറ്റുവാങ്ങി സംസ്കരിച്ച ശേഷമാണ് മൃതദ്ദേഹം മാറി പോയതായി അറിഞ്ഞത്.അട്ടപ്പാടി സ്വദേശിനിയുടെ മൃതദേഹം വടക്കന്തറ സ്വദേശിയുടെ കുടുംബാംഗങ്ങൾ ഏറ്റുവാങ്ങി സംസ്കരിച്ച ശേഷമാണ് മൃതദ്ദേഹം മാറി പോയതായി അറിഞ്ഞത്. 79 കാരി വടക്കന്തറ സ്വദേശിയുടെ മൃതദേഹം പിന്നീട് ബന്ധുക്കൾ ഏറ്റു വാങ്ങി സംസ്കരിക്കുകയായിരുന്നു. മൃതദേഹം സംസ്‌കരിക്കാന്‍ കഴിയാതെ പോയ ആദിവാസി യുവതിയുടെ കുടുംബത്തിന് സഹായം നല്‍കു മെന്നും ജില്ലാ കളക്ടര്‍ അറിയിച്ചിട്ടുണ്ട്. കുടുംബ ത്തിന് നിലവില്‍ പരാതിയില്ലായെന്ന് ബോധ്യപ്പെട്ടതായും ജില്ലാ കലക്ടര്‍ അറിയിച്ചു