കുമരംപുത്തൂര്‍:കുരുത്തിച്ചാലിലെ സുരക്ഷാ നിയന്ത്രണങ്ങളുടെ ഭാഗമായി റെവന്യുവകുപ്പ് ചെക്ക്‌പോസ്റ്റ് സ്ഥാപിച്ചു. മൈലാം പാട ത്തു നിന്നും കുരുത്തിച്ചാലിലേക്കു തിരിയുന്ന ഭാഗത്താണ് ചെക്ക്പോസ്റ്റുള്ളത്.കുമരംപുത്തൂര്‍ പഞ്ചായത്തില്‍പ്പെടുന്നതും പയ്യനെടം വില്ലേജിന്റെ ഭാഗവുമായ കുരുത്തിച്ചാലില്‍ ഒരാഴ്ച മുമ്പ് ഒഴുക്കില്‍ പെട്ട് കാണാതായ രണ്ട് യുവാക്കള്‍ മരിച്ചിരുന്നു. ദുരന്ത മുണ്ടായ സാഹചര്യത്തിലാണ് സന്ദര്‍ശകരെ നിയന്ത്രിക്കുന്നതി നാ യി ചെക്ക് പോസ്റ്റ് സ്ഥാപിക്കാന്‍ ഒറ്റപ്പാലം സബ് കലക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ ഉത്തരവിട്ടത്..ഇതിന്റെ പശ്ചാത്തലത്തി ലാണ് ഒറ്റപ്പാലം സബ് കലക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ സന്ദര്‍ശകരെ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ചെക്ക്പോസ്റ്റ് സ്ഥാപിക്കാന്‍ ഉത്തരവിട്ടത്.
ചെക്ക് പോസ്റ്റ് സംവിധാനത്തില്‍ വിവിധവകുപ്പുകളുടെ ഏകോപന മില്ലായ്മ രൂപപ്പെട്ടതോടെ നിര്‍മാണം തീരുമാനമാകാതെ നീളുകയാ യിരുന്നു. ഒടുവില്‍ റവന്യൂവകുപ്പ് കഴിഞ്ഞദിവസം സ്ഥലത്തെത്തി പരിശോധന നടത്തി.ചെക്ക്പോസ്റ്റ് സ്ഥാപിക്കുന്നതിന് നിര്‍മിതി കേന്ദ്രയെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു. ഇന്ന് അധികൃത രുടെ മേല്‍നോട്ടത്തില്‍ റോഡിനു കുറുകെ ഇരുമ്പ് ദണ്ഡ് ഉയര്‍ത്തു കയും താഴ്ത്തുകയും ചെയ്യുന്ന രീതിയിലുള്ള ചെക്ക്പോസ്റ്റ് സ്ഥാപിച്ചു.നിലവില്‍ ഇരുമ്പ് ദണ്ഡ് ഉയര്‍ത്തിവച്ചിരിക്കുകയാണ്.
ചെക്ക്പോസ്റ്റിന്റെ ചുമതല ആര്‍ക്കു നല്‍കണമെന്നത് സംബന്ധിച്ചു ള്ള യോഗവും നാട്ടുകാരെ ഉള്‍പ്പെടുത്തിയുള്ള സര്‍വകക്ഷിയോഗ വും ഉടന്‍ ചേരും. ഇതിനുശേഷമേ ചെക്ക്പോസ്റ്റ് പ്രവര്‍ത്തനക്ഷമ മാക്കൂ. ചെക്ക്പോസ്റ്റ് കടന്നുപോകുന്ന വഴിയില്‍ 120 ലധികം കുടും ബങ്ങള്‍ താമസിക്കുന്നുണ്ട്. ഇവരുടെ ഗതാഗത പ്രശ്നംകൂടി ചര്‍ച്ച ചെയ്യാനാണ് സര്‍വകക്ഷിയോഗം വിളിക്കുന്നത്.