കല്ലടിക്കോട്:മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്തില്‍ നിന്ന് 10 ലക്ഷം രൂപ വിനിയോഗിച്ച് കല്ലടിക്കോട് ടി.ബി ഫ്രണ്ട്സ് ലൈബ്രറിക്ക് സമീപം നിര്‍മ്മിച്ച പൊതു ശൗചാലയകേന്ദ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഒ.പി.ഷെരീഫ് ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് പ്രസി ഡന്റ് സി.കെ.ജയശ്രീ അധ്യക്ഷയായി.ബ്ലോക്ക് മെമ്പര്‍മാരായ ശാന്ത കുമാരി,യൂസുഫ് പാലക്കല്‍,പഞ്ചായത്ത് അംഗങ്ങളായ തങ്കച്ചന് മാത്യൂസ്,കെ.സി.ഗിരീഷ്,സുമലത,ജയലക്ഷ്മി തുടങ്ങിയവര്‍ സംസാരിച്ചു.